
ദോഹ: ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി (അഷ്‌ഗൽ) ദോഹയിലെ റോഡുകളുടെയും അടിസ്ഥാനസൗകര്യങ്ങൾ ആധുനികവത്കരിക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി 2027ഓടെ രാജ്യത്തെ മുഴുവൻ റോഡ് ലൈറ്റുകളും സ്മാർട്ട് എൽഇഡി ലൈറ്റിംഗ് സംവിധാനത്തിലേക്ക് മാറ്റുന്ന പദ്ധതി നടപ്പാക്കുന്നു.
പദ്ധതി ഊർജ്ജക്ഷമത വർദ്ധിപ്പിക്കാനും കാർബൺ ഉത്‌സർഗം കുറയ്ക്കാനും റോഡ് സുരക്ഷയും ലൈറ്റിംഗ് നിലവാരവും മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്ന്അഷ്‌ഗലിലെ ഇന്റലിജന്റ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റം വിഭാഗം മേധാവി ഇഞ്ജി. അബ്ദുൽറഹ്മാൻ അൽ മസ്ലമാനി വ്യക്തമാക്കി,
പദ്ധതിയുടെ ആദ്യഘട്ടം ഡുഖാൻ, അൽ ഷമാൽ ഹൈവേകളിൽ ആരംഭിച്ചു കഴിഞ്ഞു. തുടർന്ന് ആഭ്യന്തര റോഡുകളിലേക്കും വിപുലീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2023–24 കാലയളവിൽ അവസരസൗകര്യ പദ്ധതികളിൽ ഉപയോഗിച്ച മെറ്റീരിയലുകളുടെ 50 ശതമാനം പുനരുപയോഗിച്ചതായി അഷ്‌ഘാൽ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തോടും നൂതന സാങ്കേതിക വിദ്യയോടും കൂടിയ സുസ്ഥിര വികസനമാണ് ലക്ഷ്യം. സ്മാർട്ട് ലൈറ്റിംഗ്, പേവ്മെന്റ് മാനേജ്മെന്റ് സിസ്റ്റം, റോഡ് സുരക്ഷാ നിരീക്ഷണം എന്നിവ ഉൾപ്പെടുത്തിയ അഞ്ചുവർഷ പദ്ധതി വഴിയാണ് അഷ്‌ഘാൽ സുസ്ഥിരമായ റോഡ് ഇൻഫ്രാസ്ട്രക്ചർ വികസനം ലക്ഷ്യമിടുന്നത്.











