02:54am 21 June 2026
NEWS
ബഡ്ജറ്റ് നിരാശാജനകമെന്ന് ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവണ്മെന്റ് & എക്സ് എംപ്ലോയീസ് കൗൺസിൽ
20/06/2026  12:22 PM IST
nila
ബഡ്ജറ്റ് നിരാശാജനകമെന്ന് ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവണ്മെന്റ് & എക്സ് എംപ്ലോയീസ് കൗൺസിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബഡ്ജറ്റ് ജീവനക്കാരെയും പെൻഷൻകാരെയും സംബന്ധിച്ചടത്തോളം നിരാശാജനകമെന്ന് ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവണ്മെന്റ് & എക്സ് എംപ്ലോയീസ് കൗൺസിൽ അഖിലേന്ത്യാ പ്രസിഡന്റ് സജീവ് ദിവാകരനും ജനറൽ സെക്രട്ടറി ഗുരു പ്രീത് കൗറും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബഡ്ജറ്റിൽകൂടി സർക്കാർ ജീവനക്കാർ,അധ്യാപകർ,പെൻഷൻകാർ എന്നിവർക്ക് പല അത്ഭുതങ്ങളും കരുതി വച്ചിട്ടുണ്ട് എന്ന് പറഞ്ഞത് വെറും പറ്റിപ്പ് ആയിരുന്നുവെന്നു തെളിഞ്ഞിരിക്കുകയാണെന്നും ഇവർ ആരോപിച്ചു.  

പങ്കാളിത്ത പെൻഷൻ പരിഷ്കരിക്കുകയോ അഷ് ർഡ് പെൻഷൻ പദ്ധതിയോ അല്ല വേണ്ടതെന്നും KSR പാർട്ട് മൂന്നു പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി പെൻഷൻ പുനഃ സ്ഥാപിക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണ കമ്മീഷന്റെ ഭാവിയെക്കുറിച്ചു ബഡ്ജറ്റിൽ ഒന്നും പറയാത്തത് ദുരൂഹമാണെന്നും അവർ ആരോപിച്ചു. ക്ഷാമബത്ത ,ക്ഷാമാശ്വാസം എന്നിവ ഔദാര്യമല്ലെന്നും അവകാശമാണെന്നും അവർ പറഞ്ഞു. സംസ്ഥാനത്തെ വിവിധ സർവീസ് സംഘടനകളെയും പെൻഷൻ കാരുടെ സംഘടനകളെയും കക്ഷി രാഷ്ട്രീയത്തിനധീതമായി ഏകോപിപ്പിച്ചുകൊണ്ടു പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ ഈ സംഘടനാ ശ്രമിക്കുമെന്നും അവർ പറഞ്ഞു . 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img