
ദോഹ:ആഗോള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സുപ്രധാന നേട്ടവുമായി നസീം ഹെൽത്ത് കെയർ. അൽ വക്രയിലെ നസീം മെഡിക്കൽ സെന്ററിലുള്ള ലബോറട്ടറിക്ക് ലോകപ്രശസ്തമായ കോളേജ് ഓഫ് അമേരിക്കൻ പത്തോളജിസ്റ്റ്സ് (CAP) അക്രെഡിറ്റേഷൻ ലഭിച്ചതായി മാനേജ്മെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗനിർണ്ണയത്തിലെ കൃത്യതയിലും സുരക്ഷയിലും അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുടെ പട്ടികയിലാണ് നസീം ഹെൽത്ത് കെയർ ഇടംപിടിച്ചത്.
ലബോറട്ടറി മെഡിസിൻ രംഗത്തെ ഏറ്റവും കർശനവും ആദരിക്കപ്പെടുന്നതുമായ ഗുണനിലവാര സർട്ടിഫിക്കറ്റുകളിൽ ഒന്നാണ് സി.എ.പി. ലബോറട്ടറിയിലെ ജീവനക്കാരുടെ യോഗ്യത, പരിശോധനാ രീതികൾ, ഉപകരണങ്ങളുടെ കൃത്യത, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് ഈ അംഗീകാരം നൽകുന്നത്.
തങ്ങളുടെ സേവനങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുവെ ന്നതിന്റെ തെളിവാണ് ഈ അംഗീകാരമെന്ന് ജി.എം (ഓപ്പറേഷൻസ്) ബാബു ഷാനവാസും, ജി.എം (സ്ട്രാറ്റജി) ഡോ. മുനീർ അലി ഇബ്രാഹിമും വ്യക്തമാക്കി.ഈ നേട്ടത്തിലൂടെ ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിൽ നസീം ഹെൽത്ത് കെയറിന്റെ സ്ഥാനം കൂടുതൽ കരുത്തുറ്റതായി മാറുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര അക്രെഡിറ്റേഷനുകൾ സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ് സ്ഥാപനമെന്നും അധികൃതർ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ പത്തോളജിസ്റ്റ് ഡോ : മഹിയ,മെഡിക്കൽ ഡയ റക്ട്ടർ ഡോ :ലീനസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു











