10:02am 13 November 2026
NEWS
അൽ വക്ര ഹോസ്പിറ്റലിന് ആഗോള അംഗീകാരം; 'പേഴ്സൺ സെന്റേർഡ് കെയർ' സ്വർണ്ണ മെഡൽ കരസ്ഥമാക്കി
19/02/2026  10:01 PM IST
nila
അൽ വക്ര ഹോസ്പിറ്റലിന് ആഗോള അംഗീകാരം; പേഴ്സൺ സെന്റേർഡ് കെയർ സ്വർണ്ണ മെഡൽ കരസ്ഥമാക്കി

ദോഹ: രോഗീ സൗഹൃദവും ഗുണമേന്മയുള്ളതുമായ ചികിൽസാ രീതികൾക്ക് (Person-Centered Care - PCC) നൽകുന്ന പ്ലാനറ്ററി ഇന്റർനാഷണലിന്റെ ഉന്നത പുരസ്കാരമായ 'ഗോൾഡ് സർട്ടിഫിക്കേഷൻ' ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള അൽ വക്ര ഹോസ്പിറ്റലിന് ലഭിച്ചു. ലോകമെമ്പാടുമുള്ള ആരോഗ്യ പരിപാലന സ്ഥാപനങ്ങളിൽ ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന 101-ാമത്തെ സ്ഥാപനമാണ് അൽ വക്ര ഹോസ്പിറ്റൽ.
​രോഗികളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നൽകുന്ന ചികിൽസാരീതിയാണ് 'പേഴ്സൺ സെന്റേർഡ് കെയർ'. ചികിൽസയിൽ കരുണ, സുതാര്യത, പങ്കാളിത്തം, ഉന്നത നിലവാരം എന്നിവ ഉറപ്പാക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ ഗോൾഡ് സർട്ടിഫിക്കേഷൻ നൽകുന്നത്. ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ 'സെന്റർ ഫോർ പേഷ്യന്റ് എക്സ്പീരിയൻസ് ആൻഡ് സ്റ്റാഫ് എൻഗേജ്‌മെന്റ്' (CPESE) നൽകിയ പിന്തുണയാണ് ഈ നേട്ടത്തിന് അടിത്തറയായത്.
​കൃത്യമായ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ആശുപത്രിയിലെ രോഗികൾ, കുടുംബാംഗങ്ങൾ, ജീവനക്കാർ എന്നിവരുമായി പ്ലാനറ്ററി പ്രതിനിധികൾ നേരിട്ട് സംസാരിക്കുകയും സന്ദർശന സമയങ്ങളിലെ ഇളവുകൾ, മെഡിക്കൽ റെക്കോർഡുകളിലെ സുതാര്യത എന്നിവ പരിശോധിക്കുകയും ചെയ്തു.
​രോഗികളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആവശ്യങ്ങൾക്കും അനുഭവങ്ങൾക്കും മുൻഗണന നൽകുന്നതിലൂടെ ചികിൽസാരംഗത്ത് മികച്ച വിശ്വാസ്യത നേടിയെടുക്കാൻ അൽ വക്ര ഹോസ്പിറ്റലിന് സാധിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. രോഗികളുടെ അന്തസ്സും ശാക്തീകരണവും ഉറപ്പാക്കുന്ന ലോകോത്തര ചികിൽസാ സംവിധാനങ്ങളുടെ ഉദാഹരണമായി അൽ വക്ര ഹോസ്പിറ്റൽ മാറിയെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img