02:30pm 09 May 2026
NEWS
അൽ മദ്രസത്തുല്‍ ഇസ്ലാമിയ ദോഹ ; പ്രവേശനോത്സവം സംഘടിപ്പിച്ചു


09/05/2026  01:27 PM IST
nila
അൽ മദ്രസത്തുല്‍ ഇസ്ലാമിയ ദോഹ ; പ്രവേശനോത്സവം സംഘടിപ്പിച്ചു

 

ദോഹ: അൽ മദ്രസത്തുല്‍ ഇസ്ലാമിയ ദോഹയുടെ 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. ഐഡിയൽ സ്കൂളിലെ എ.പി.ജെ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. മദ്രസ പ്രിൻസിപ്പാൾ പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിക്ക് തുടക്കം കുറിച്ച് അമീൻ അബ്ദുൽ ഖാദിർ ഖിറാഅത്ത് നടത്തി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് നിറം പകർന്നു.

പുതുതായി ചേർന്ന വിദ്യാർത്ഥികൾക്ക് ഹൃദയം നിറഞ്ഞ സ്വാഗതം നേർന്ന്, അവരുടെ വിദ്യാഭ്യാസ ജീവിതത്തിന് ആത്മീയവും നൈതികവുമായ വളർച്ചയുടെ പ്രാധാന്യം പ്രിൻസിപ്പാൾ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

അൽ മദ്രസത്തുല്‍ ഇസ്ലാമിയ ദോഹ, ഖുർആൻ, ഹദീസ്, ഇസ്ലാമിക മൂല്യങ്ങൾ, അറബി ഭാഷ എന്നിവയിൽ വിദ്യാർത്ഥികൾക്ക് സമഗ്രമായ പഠനവും ശീലവളർച്ചയും നൽകുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ്.
ജിനാൻ, ഷാഹിദ കെ, അമീറ, സനീറ അസ്ലം, സന അനീസ്, കമറുന്നിസ, നദീറ, സഫ്വ , സാബിറ, വഫ, ശബാന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയിൽ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img