
ദോഹ: കായിക പ്രവർത്തനങ്ങളും കായിക പരിശീലനവും കുട്ടികളുടെ ബുദ്ധി വികാസത്തിന് അനിവാര്യമാണെന്നും അക്കാദമിക നിലവാരം ഉയർത്തുന്നതോടൊപ്പം കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിനും രക്ഷിതാക്കൾ പരിഗണന നൽകണമെന്നും കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പരിശ്രമങൾ പഠന നിലവാരം താഴ്ത്തുമെന്നത് തെറ്റിദ്ധാരണയാണെന്നും എവറസ്റ്റ് സമ്മിറ്ററും പ്രശസ്ത മോട്ടിവേറ്ററുമായ അയേൺമാൻ അബ്ദുന്നാസർ പട്ടാമ്പി പറഞ്ഞു. അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വക്റ സംഘടിപ്പിച്ച ഫ്യുൽ യുവർ പാഷൻ ( Fuel your passion ) മോട്ടിവേഷൻ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . പ്രൻസിപ്പാൾ ആദം എം.ടി അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ് അസ്ഹർ അലി മെമൻ്റോ വിതരണം ചെയ്തു. കായിക വിഭാഗം കൺവീനർ ഡോ. സൽമാൻ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ കെ. മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു. ഇശാൻ ഖുർആൻ പാരായണം നടത്തി.











