01:29pm 12 November 2026
NEWS
മാനവികപത്രപ്രവർത്തനത്തിന് പരിശീലന ഗ്രന്ഥവുമായി അൽ ജസീറ
03/01/2026  01:49 PM IST
nila
മാനവികപത്രപ്രവർത്തനത്തിന് പരിശീലന ഗ്രന്ഥവുമായി  അൽ ജസീറ

 


ദോഹ:മാനവിക പത്രപ്രവർത്തനത്തിൽ പ്രൊഫഷണലിസവും നൈതികതയും ഉയർത്തുന്നതിനായി അൽ ജസീറ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ‘എ ഗൈഡ് ടു ഹ്യൂമാനിറ്റേറിയൻ ജേണലിസം’ എന്ന പുതിയ പരിശീലന പ്രസിദ്ധീകരണം പുറത്തിറക്കി. യുദ്ധങ്ങൾ, സംഘർഷങ്ങൾ, ദുരന്തങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ മനുഷ്യവേദനയും പ്രതീക്ഷകളും റിപ്പോർട്ട് ചെയ്യുമ്പോൾ മനുഷ്യകേന്ദ്രിത സമീപനം ഉറപ്പാക്കുകയാണ് ഗൈഡിന്റെ ലക്ഷ്യം.
മാനവിക കഥകളുടെ ഉത്ഭവം, പ്രാധാന്യം, തയ്യാറെടുപ്പ് രീതികൾ, നൈതിക–പ്രൊഫഷണൽ മാനദണ്ഡങ്ങൾ എന്നിവ വിശദീകരിക്കുന്ന ഗൈഡിൽ, ഫലസ്തീൻ പശ്ചാത്തലത്തിലുള്ള മനുഷ്യകഥകളെക്കുറിച്ചുള്ള ചർച്ചയ്ക്കും പ്രത്യേക സ്ഥാനം നൽകിയിട്ടുണ്ട്. മനുഷ്യകഥകളുടെ ആശയവത്കരണം മുതൽ രചനവരെ ഉള്ള ഘട്ടങ്ങളും നൈതിക ചിന്തകളും ഉൾക്കൊള്ളുന്ന ഈ ഗൈഡ്, മാധ്യമപ്രവർത്തകർക്ക് പ്രായോഗിക മാർഗദർശകമായിരിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img