01:56pm 30 October 2026
NEWS
വേനൽചൂടിൽ ശീതളിമയായി അൽ ഗരാഫ പാർക്ക്
20/07/2025  11:39 AM IST
nila
വേനൽചൂടിൽ ശീതളിമയായി അൽ ഗരാഫ പാർക്ക്

ദോഹ: കടുത്തചൂടും ഹ്യുമിഡിറ്റിയും നിറഞ്ഞ കഠിനമായകാലാവസ്ഥയിൽ വ്യായാമം ദിനചര്യയാക്കിയവർക്ക് ആശ്വാസമാകുകയാണ് ശീതികരിച്ച ഗരാഫ പാർക്ക്.  ജോഗിംഗ്, സൈക്കിൾ ട്രാക്കുകളുൾ പ്പെടെ വ്യായാമത്തിനുള്ള പരിസ്ഥിതി സൗഹൃദ സജ്ജമായ എയർ കണ്ടീഷൻ ചെയ്ത അൽ ഗരാഫ പാർക്കിൽ     ഔട്ട്ഡോർ കായിക വിനോദങ്ങളിൽ ഏർപ്പെടാനായി നിരവധി പേരാണ് എത്തുന്നത്.
657 മീറ്റർ എയർ കണ്ടീഷൻ ചെയ്ത നടത്ത, ഓട്ട ട്രാക്ക്, മുഴുവൻ പാർക്കിനെയും ഉൾക്കൊള്ളുന്ന തരത്തിൽ വൃത്താകൃതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.26-28° സെൽഷ്യസിൽ താപനില നിലനിർത്തുന്നതിനായി പാർക്കിലുടനീളമുള്ള നടത്ത, ഓട്ട പാതകൾക്കായി  സംയോജിത കൂളിംഗ് എയർ കണ്ടീഷനിംഗ് സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.
മനോഹരമായി സജ്ജീകരിച്ച ഉദ്യാനത്തോടൊപ്പമുള്ള സൈക്ലിംഗ് പാതകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, തണലുള്ള ഇരിപ്പിടങ്ങൾ, പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കുള്ള സൗകര്യങ്ങൾ എന്നിവയുള്ള അൽ ഗരാഫ പാർക്ക് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ആഗ്രഹിക്കുന്നവരുടെ സങ്കേതമാകുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img