NEWS
അക്കമഹാദേവി ജയന്തി ദിനം ആഘോഷിച്ചു
04/04/2026 07:59 PM IST
nila

ചെങ്ങന്നൂർ: വിശ്വവീരശൈവ സാംസ്‌കാരിക സമിതി കേരള ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ അക്ക മഹാദേവി ജയന്തി ആഘോഷിച്ചു.
അക്ക മഹാദേവി വെറുമൊരു സന്യാസി മാത്രമായിരുന്നില്ല, സ്ത്രീ വിമോചനത്തിന്റെയും ആത്മാഭിമാനത്തിന്റെയും ആദ്യത്തെ ശക്തമായ ശബ്ദങ്ങളിൽ ഒരാളായിരുന്നു അവർ. ലോകത്തിലെ ആദ്യത്തെ വനിതാ എഴുത്തുകാരി കന്നഡ സാഹിത്യത്തിലെ വചൻ_സാഹിത്യത്തെ വ്യത്യസ്തമായ ഒരു ഉയരത്തിലേക്ക് അവർ കൊണ്ടുപോയി.
മഹായോഗ യോഗിനി അക്കമഹാദേവിയുടെ ചിന്തകൾ ഇന്നും സമൂഹത്തെ നയിക്കുന്നു. ചടങ്ങുകൾക്ക് സാംസ്‌കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ അധ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം, അജിത്ത് പൊൻകുന്നം, രഞ്ജിത്ത് ഹരിപ്പാട്, ഹരികുമാർ കൊല്ലം, ശ്രീനാഥ് മാവേലിക്കര എന്നിവർ ആശംസ പ്രസംഗം നടത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











