06:28pm 18 April 2026
NEWS
രാസലഹരിക്കെതിരെ അഖിലൻ്റ സൂത്രവാക്യം.. പ്രിവ്യൂ ഷോ ഞായറാഴ്ച
30/05/2025  01:13 PM IST
Nasar
രാസലഹരിക്കെതിരെ അഖിലൻ്റ സൂത്രവാക്യം.. പ്രിവ്യൂ ഷോ ഞായറാഴ്ച

കൊച്ചി: ജീവിതത്തെ തകർക്കുന്ന രാസലഹരിഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾക്കെതിരേ ബോധവൽക്കരണവുമായി അഖിലൻ്റെ സൂത്രവാക്യം എത്തുന്നു. ചിത്രത്തിൻ്റെ പ്രിവ്യൂ ഷോ ഞായറാഴ്ച കാലത്ത് 9 ന് കോഴിക്കോട് കോറ ണേഷൻ തിയേറ്ററിൽ നടക്കുമെന്ന് സംവിധായകൻ സുധി അറിയിച്ചു. അഖിലൻ എന്ന കേന്ദ്ര കഥാപാത്രത്തിൻ്റെ ജീവിതത്തിലൂടെ വർത്തമാന സമൂഹത്തിൻ്റെ നേർ ചിത്രം വരച്ചുകാട്ടുകയാണ് അഖിലൻ്റെ സൂത്രവാക്യം എന്ന ചിത്രത്തിലൂടെ സംവിധായകൻ സുധി.
വൺ ടു വൺ മീഡിയ ബാനറിൽ കെ.പി. എം ഭരതൻ ചെറുവറ്റ നിർമ്മിച്ച ചിത്രത്തിൽ സുരേഷ് കെ രാമനും ഐശ്വര്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. വിനോദ് കോവൂർ, മധു ശ്രീകുമാർ, പ്രകാശ് പയ്യാനക്കൽ, രവിശങ്കർ, അലി അരങ്ങാടത്ത്, ഷിബു നരിക്കുനി, ശെൽവൻ കോഴിക്കോട്, നജീബ് കീഴരിയൂർ, വിനീത് തിക്കോടി,ജിഷ, ശാലിനി നായർ തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറ എഡിറ്റിംഗ് രാജേഷ് രത്ന,  കഥ,തിരക്കഥ സംഭാഷണം സുരേഷ് കെ രാമൻ - രാജേഷ് രത്ന, ബി ജി എം സുധിൻ കെ വേണു. സംഗീതം പ്രത്യാശ് കു മാർ, സുധി, ഗാനരചന സുധി . ആർട്ട് സത്യൻ നമ്പ്രത്ത്കര. മേക്കപ്പ് പ്രബീഷ് കാലിക്കറ്റ്,  ഡിസൈൻ - മനോജ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img