NEWS
തൃക്കാക്കരയിൽ അഖിൽ മാരാർക്ക് വമ്പൻ തോൽവി
04/05/2026 01:02 PM IST

തൃക്കാക്കാര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാറിന് വമ്പൻ തോൽവി. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം ആകെ 13251 വോട്ടകൾ മാത്രമാണ് അഖിൽ മാരാർക്ക് നേടാനായത്. നിലവിലെ കണക്കുകൾ പ്രകാരം സിറ്റിങ്ങ് എം.എൽ.എയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ തോമസാണ് 28675 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് പതിനെട്ടായിരം വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










