10:13am 08 October 2026
NEWS
എ.കെ.ജി സെന്റർ ഭൂമി കേസ്: ഹൈക്കോടതി നിർദ്ദേശപ്രകാരം സർവകലാശാല ഭൂമി ഇന്ന് അളന്നു തിട്ടപ്പെടുത്തും
06/10/2026  09:16 AM IST
ന്യൂസ് ബ്യൂറോ
എ.കെ.ജി സെന്റർ ഭൂമി കേസ്: ഹൈക്കോടതി നിർദ്ദേശപ്രകാരം സർവകലാശാല ഭൂമി ഇന്ന് അളന്നു തിട്ടപ്പെടുത്തും

​തി​രു​വ​ന​ന്ത​പു​രം​:​ ​എ.​കെ.​ജി.​ ​സെ​ന്റ​റി​ന്റെ​യും​ ​​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ആ​സ്ഥാ​ന​ത്തെ​യും​ ​ഭൂ​മി​ ​തി​ട്ട​പ്പെ​ടു​ത്താ​ൻ​ ​​റ​വ​ന്യൂവ​കു​പ്പ് ഇ​ന്ന് ​അ​ള​വ് തു​ട​ങ്ങും.​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​സ്ഥ​ലം​ ​സി.​പി.​എം​ ​കൈ​യേ​റി​യെന്ന​ ​പ​രാ​തി​യി​ൽ​​ ​ഹൈ​ക്കോ​ട​തി​യാ​ണ് ​നി​ർ​ദേ​ശം​ ​നൽ​കി​യ​ത്.​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഭൂ​മി​ ​ആ​ദ്യം​ ​അ​ള​ക്കു​മെ​ന്ന് തി​രു​വ​ന​ന്ത​​പു​രം​ ​ത​ഹ​സി​ൽ​ദാ​ർ​ ​അ​നീ​ഷ് ​പ​റ​​ഞ്ഞു.​ ​ര​ണ്ടും​ ​ഒ​രു​മി​ച്ച് ​അ​ള​ക്കാ​നാ​ണ് ​​നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ​ര​ണ്ടു​​ ​സ​ർ​വേ​ ​ന​മ്പ​റു​ക​ളി​ലാ​യു​ള്ള​ ​ഭൂ​​മി​യാ​ണ് ​അ​ള​ക്കു​ന്ന​ത്.
​1977​ൽ​​ ​എ.​കെ.​ ​ആ​ന്റ​ണി​ ​സ​ർ​ക്കാ​ർ​ ​എ.​കെ.​ജി​​ ​സ്മാ​ര​ക​ ​സ​മി​തി​ക്ക് ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​ഭൂ​മി​​ ​സൗ​ജ​ന്യ​മാ​യി​ ​വി​ട്ടു​ ​നൽ​കി​യി​​രു​ന്നു.​ ​അ​നു​വ​ദി​ച്ച​തി​ൽ​ ​കൂ​ടു​ത​​ൽ​ ​സ്ഥ​ലം​ ​കൈ​യ​ട​ക്കി​ ​എ​ന്നാ​ണ് ​ആ​ക്ഷേ​പം.
​സേ​വ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക്യാ​മ്പ​യി​ൻ​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​നും​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സി​ൻ​ഡി​​ക്കേ​റ്റ് ​അം​ഗ​വു​മാ​യ​ ​ആ​ർ.​ ​എ​സ്.​ ​​ശ​ശി​കു​മാ​റി​നു​ ​വേ​ണ്ടി​ ​അ​ഡ്വ.​ ​ജോ​ർ​ജ് ​പൂ​ന്തോ​ട്ടം​ ​നൽ​കി​യ​ ​ഹ​ർ​​ജി​യി​ലാ​ണ് ​ഹൈ​ക്കോ​ട​തി​ ​ചീ​ഫ് ​ജ​​സ്റ്റി​സ് ​സൗ​മ​ൻ​ ​സെ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ഭൂ​മി​യ​ള​ക്കാ​ൻ​​ ​ഉ​ത്ത​ര​വി​ട്ട​ത്.​ ​സ​ർ​വേ​യി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും​ ​എ.​കെ.​ജി​​ ​സെ​ന്റ​റി​ന്റെ​യും​ ​പ്ര​തി​നി​ധി​ക​ൾ​ ​​ഹാ​ജ​രാ​ക​ണം.​ ​ഇ​തി​നാ​യി​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ര​ജി​സ്ട്രാ​ർ​ക്കും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ക്കും​ ​റ​വ​ന്യു​ ​വ​കു​പ്പ് ​നോ​ട്ടീ​സ് ​ന​ൽ​കി​യി​ട്ടു​ണ്ട്.
​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം​ ​തു​ട​ങ്ങാ​തെ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സാ​യ​ ​എ.​കെ.​ജി​ ​സെ​ന്റ​റാ​യി​ ​പ്ര​വ​ർ​ത്തി​പ്പി​ച്ച​ത് ​നി​യ​മ​ ​വി​രു​ദ്ധ​മാ​ണെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ആ​രോ​പി​ച്ചി​രു​ന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img