
എഐടിയുസി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എറണാകുളം ഗാന്ധി പ്രതിമക്ക് സമീപം സംഘടിപ്പിച്ച സമരസാക്ഷ്യം എഐടിയുസി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ കെ അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഗാന്ധി രക്തസാക്ഷി ദിനാചരണത്തോടനുബസിച്ച് എ ഐ ടി യു സി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എറണാകുളം ഗാന്ധി പ്രതിമക്ക് സമീപം സമരസാക്ഷ്യം സംഘടിപ്പിച്ചു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഗാന്ധിയേയും ഗാന്ധിയൻ ആശയങ്ങളെയും തമസ്കരിക്കാനുള്ള ഭരണകൂടത്തിൻ്റെ നീക്കത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തകർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി അധ്യക്ഷത വഹിച്ചു. എം ടി നിക്സൺ , ടി സി സൻജിത്. ടി രഘുവരൻ ,എം പി രാധാകൃഷ്ണൻ , പി കെ രാജേഷ് , വി എസ് സുനിൽ കുമാർ , രാജേഷ് കാവുങ്കൽ, കെ ആർ റെനീഷ് , എ വി ഉണ്ണികൃഷ്ണൻ, ഷാജി ഇടപ്പള്ളി, ബാബു കടമക്കുടി എന്നിവർ പ്രസംഗിച്ചു
Photo Courtesy - Google








