01:34am 12 November 2026
NEWS
സൈബർ തട്ടിപ്പിനെതിരെ സേഫ് സെക്കണ്ടറി അക്കൗണ്ടുമായി എയർടെൽ
28/11/2025  06:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സൈബർ തട്ടിപ്പിനെതിരെ സേഫ് സെക്കണ്ടറി  അക്കൗണ്ടുമായി എയർടെൽ

കൊച്ചി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് സേഫ് സെക്കന്‍ഡ് അക്കൗണ്ടുമായി എയർടെൽ. ഭാരതി എയര്‍ടെല്‍ വൈസ് ചെയര്‍മാനും എംഡിയുമായ ഗോപാല്‍ വിത്തല്‍  എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് എഴുതിയ കത്തിലാണ് ഈ കാര്യം അറിയിച്ചത്.വ്യാജ പാർസൽ ഡെലിവറി കോളുകൾ ,ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയ ഭീഷണികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ എയര്‍ടെല്‍ ഉപഭോക്താക്കളുടെ സുരക്ഷക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.. സേഫ് സെക്കന്‍ഡ് അക്കൗണ്ട് പ്രാഥമികമായി പേയ്‌മെന്റുകള്‍ക്ക് ഉള്ളതാണെന്നും കുറഞ്ഞ ബാലന്‍സ് മാത്രമേ ആവശ്യമുള്ളൂവെന്നും പലിശ ലഭിക്കുമെന്നും അദ്ദേഹം കത്തില്‍ വിശദീകരിക്കുന്നു. എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് ക്രെഡിറ്റ് നല്‍കാത്തതിനാല്‍, ഉപഭോക്താക്കള്‍ അക്കൗണ്ടില്‍ വലിയ തുകകള്‍ സൂക്ഷിക്കേണ്ടതില്ല. എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി ഇത് വേഗത്തിലും സൗകര്യപ്രദവുമായി ആരംഭിക്കാം. ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രാഥമിക ബാങ്കില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്‌തോ ഏതെങ്കിലും എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് റീട്ടെയില്‍ പോയിന്റില്‍ പണം നിക്ഷേപിച്ചോ സേഫ് സെക്കന്‍ഡ് അക്കൌണ്ട് ടോപ്പ് അപ്പ് ചെയ്യാമെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു. സുരക്ഷിത ഡിജിറ്റല്‍ പണമിടപാട്; എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് സേഫ് സെക്കന്റ് അക്കൗണ്ട് ആരംഭിക്കും.വിശദ വിവരങ്ങൾക്ക് എയർടെലിൻ്റെ  ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img