08:24am 13 November 2026
NEWS
വ്യോമാക്രമണ ഭീഷണി: വീടുകൾക്കുള്ളിൽ സുരക്ഷിതമായിരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ


07/03/2026  08:36 PM IST
NILA
വ്യോമാക്രമണ ഭീഷണി: വീടുകൾക്കുള്ളിൽ സുരക്ഷിതമായിരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ

ദോഹ: പ്രാദേശികമായി തുടരുന്ന സംഘർഷങ്ങളുടെയും മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ, താമസക്കാർ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയോ ആക്രമണ ഭീഷണി ഉണ്ടാവുകയോ ചെയ്താൽ വീടുകൾക്കുള്ളിൽ എവിടെ അഭയം പ്രാപിക്കണം എന്നതിനെക്കുറിച്ചാണ് മന്ത്രാലയം വ്യക്തമായ നിർദ്ദേശം നൽകിയിരിക്കുന്നത്.​സാഹചര്യങ്ങൾ സാധാരണ നിലയിലാകുന്നത് വരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇറാൻ്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് മുൻകരുതൽ എന്ന നിലയിൽ ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img