NEWS
തമിഴ്നാട്ടിൽ നിർണായക നീക്കവുമായി അണ്ണാ ഡിഎംകെ
07/05/2026 10:02 AM IST
nila

തമിഴ്നാട്ടിൽ നിർണായക നീക്കവുമായി അണ്ണാ ഡിഎംകെ. പാർട്ടിയുടെ എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി. എംഎൽഎമാരിൽ ചിലർ വിജയ് യുടെ ടിവികെയെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്നാണ് മുഴുവൻ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റുന്നത്.
15 എംഎൽഎമാരെ ഇന്നലെ രാത്രിയിൽ തന്നെ പുതുച്ചേരിയിലെ സ്വകാര്യ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. പുതുച്ചേരിയിലെ ‘ദി ഷോർ ട്രിഷം’ റിസോർട്ടിലാണ് എംഎൽഎമാർക്കായി 20 മുറികൾ ഒരുക്കിയിരിക്കുന്നത്. ടിവികെയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ നേരത്തെ കണ്ട എംഎൽഎമാരെയാണ് ഇപ്പോൾ പ്രത്യേകമായി മാറ്റിയതെന്നാണ് സൂചന. പലരും ഇതിനകം റിസോർട്ടിലെത്തിയതായും ബാക്കിയുള്ളവർ ഉടൻ എത്തുമെന്നും മുതിർന്ന നേതാവ് സി.വി. ഷൺമുഖം വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










