12:55am 30 April 2026
NEWS
കർഷകരുടെ പ്രശ്നങ്ങൾക്ക് ആശ്വാസവുമായ് കാർഷികവിദ്യാർത്ഥികൾ!
16/01/2025  09:00 AM IST
nila
കർഷകരുടെ പ്രശ്നങ്ങൾക്ക് ആശ്വാസവുമായ് കാർഷികവിദ്യാർത്ഥികൾ!

കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ അവസാനവർഷ വിദ്യാർത്ഥികൾ വടപുടൂർ പഞ്ചായത്തിലെ കർഷകർക്ക് ബോധവൽക്കരണം നൽകി. കന്നുകാലികളുടെ പ്രതിരോധ കുത്തിവെപ്പ്,വിരമരുന്ന് അതോടൊപ്പം കന്നുകാലികളിൽ കണ്ട് വരുന്ന ചെള്ളുകൾ എന്നിവക്ക് എതിരെയുള്ള പ്രതിരോധ മാർഗങ്ങളെപറ്റി ബോധവത്കരണം നൽകി.

കന്നുകാലികൾക്കുള്ള ധാതുമിശ്രിതം, വിരമരുന്ന് എന്നിവയുടെ സൗജന്യ സാംപിൾ ഡോ.എം പ്രാണിന്റെ നേതൃത്ത്വത്തിൽ നൽകി.നാളികേര കർഷകർ നേരിടുന്ന മുഖ്യ പ്രശ്നങ്ങളായ വെള്ളീച്ച,കണ്ടാമൃഗ വണ്ട് എന്നിവയ്ക്കുള്ള പ്രതിരോധ മാർഗ്ഗങ്ങളെപ്പറ്റി കർഷകർക്ക് അറിവുപകർന്നു.

വിദ്യാർഥികളായ റാഗുൽ, മീനാക്ഷി,ദിവ്യ, ആര്യ,പാർത്ഥിക,ഷോബിക,ഡൗൺ,ഹരിനന്ദൻ,നേതാജി,പ്രഭജോത്,നിഖിൽ എന്നിവർ പങ്കെടുത്തു.അതോടൊപ്പം കോളേജ്ഡീൻ ഡോ സുധീഷ് മണാലിൽ,അധ്യാപകരായ ഡോ പി ശിവരാജ്, ഡോ.ഈ സത്യപ്രിയ,ഡോ എം ഇനിയാകുമാർ,ഡോ കെ മനോന്മണി,ഡോ എം പ്രാൺ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img