
മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ അവബോധം വളർത്തുന്നതിനായി കൊച്ചിയിൽ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് സംഘടിപ്പിച്ച വാക്കത്തോൺ അഗാപ്പെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ബിമൽ ബി.കെയും ഡയറക്ടർ മീന തോമസും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കൊച്ചി : മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ അവബോധം വളർത്തുന്നതിനായി കൊച്ചിയിൽ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ്സംഘടിപ്പിച്ച വാക്കത്തണിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 500-ലധികം ടീം അംഗങ്ങൾ പങ്കെടുത്തു. പുതുവൈപ്പ് ബീച്ച് റോഡിലൂടെ രാവിലെ 6:30 നാണ് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഞ്ച് കിലോമീറ്റർ വാക്കത്തോൺ നടന്നത്.ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹത്തിനായി "മയക്കുമരുന്നിനോട് വിട പറയുക " എന്ന സന്ദേശവുമായി നടന്ന വാക്കത്തോൺ സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടികൾക്ക് പൂർണ്ണമായ പിന്തുണ നൽകുവാനാണ് സംഘടിപ്പിച്ചത്, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു.അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡിൻ്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ബിമൽ ബി.കെ, ഡയറക്ടർ മീന തോമസ്
എന്നിവർ വാക്കത്തോണിന് നേതൃത്വം നൽകി.











