
ദോഹ: ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടിയുമായി വിമാനക്കമ്പനികൾ. സാധാരണ നിരക്കിനെക്കാൾ മൂന്നു ഇരട്ടിവരെ ഉയർന്ന ടിക്കറ്റ് നിരക്കുകളാണ് നിലവിൽ ഈടാക്കുന്നത്. ഇതോടെ നാട്ടിൽ നിന്നു ഗൾഫ് നാടുകളിലെത്തുക പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.
കോഴിക്കോട്–ദോഹയി ലേക്കുള്ള റൂട്ടിൽ വിമാന ടിക്കറ്റ് നിരക്ക് നിലവിൽ രൂപയായി 35,000 രൂപയായി
ഉയർന്നിട്ടുണ്ട്. കോഴിക്കോട്–ഷാർജ റൂട്ടിൽ 46,000 രൂപയും ഈടാക്കുന്നു. കോഴിക്കോട്–ജിദ്ദ വിമാന സർവീസിന് 62,000 രൂപവരെ ടിക്കറ്റ് നിരക്ക് എത്തിയതായും റിപ്പോർട്ടുകളുണ്ട്.
അവധി ദിവസങ്ങൾ നാട്ടിൽ ചെലവഴിക്കാനായി കുടുംബസമേതം എത്തിയ പ്രവാസികളാണ് നിരക്ക് വർധന മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കുടുംബത്തോടെ നാട്ടിലെത്തിയ നിരവധി പ്രവാസികളും ക്രിസ്മസ് അവധി അവസാനിച്ച് ഗൾഫിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ഈ നിരക്ക് വർധന.
തിരിച്ചുപോകുന്ന സമയത്ത് ഉണ്ടായ ഈ അപ്രതീക്ഷിത ടിക്കറ്റ് നിരക്ക് വർധന പ്രവാസികൾക്ക് കനത്ത ആഘാതമായി മാറിയിരിക്കുകയാണ്.











