11:45pm 04 May 2026
NEWS
ആറു മാസം കഴിയുമ്പോൾ കേരളത്തിലെ ജനങ്ങൾ പിശകു പറ്റി എന്നു തിരിച്ചറിയും: സജി ചെറിയാൻ
04/05/2026  07:41 PM IST
nila
ആറു മാസം കഴിയുമ്പോൾ കേരളത്തിലെ ജനങ്ങൾ പിശകു പറ്റി എന്നു തിരിച്ചറിയും: സജി ചെറിയാൻ

ചെങ്ങന്നൂർ: പിണറായി സർക്കാർ നടത്തിയ നല്ല കാര്യങ്ങൾക്കപ്പുറം, യുഡിഎഫ് നടത്തിയ   കള്ള പ്രചരണങ്ങളിലൂടെ കുറച്ച് ആളുകളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഉണ്ടായതാണ് തെരെഞ്ഞെടുപ്പിൽ  ഇപ്പോഴത്തെ  തിരിച്ചടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിയുക്ത എംഎൽഎ യുമായ സജി ചെറിയാൻ പറഞ്ഞു. ആറു മാസം കഴിയുമ്പോൾ കേരളത്തിലെ ജനങ്ങൾ പിശകു പറ്റി എന്നു തിരിച്ചറിയും. ആ പിശകിൽ നിന്നും ഉണ്ടാകുന്ന ഉയിർത്തെഴുന്നേൽപ്പാണ് 
എൽഡിഎഫിന് ഉണ്ടാകാൻ പോകുന്നത്.

 ഈ ഫലം ജനങ്ങൾ നൽകിയ സൂചനയാണ് .
എല്ലാ പാർട്ടി നേതാക്കളും ജനപ്രതിനിധികളും
ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കണം.
ഉണ്ടായ പോരായ്മകൾ  പാർട്ടിയും എൽഡിഎഫും പരിശോധിക്കും.
കഴിഞ്ഞ 10  വർഷത്തിനുള്ളിൽ ഭരണത്തിൽ പല കാര്യങ്ങളിലുണ്ടായ കുറവുകൾ മനസ്സിലാക്കാൻ കഴിയാതെ പോയി. സംസ്ഥനത്ത് പാർട്ടിയ്ക്കും എൽഡിഎഫ് നും ശക്‌തമായ സ്വാധീനം നിലനിൽക്കുകയാണ്
ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരെയുള്ള
വലതുപക്ഷ മൂവ്മെൻ്റാണ് കേരളത്തിൽ 
ഉണ്ടായത്. സിപിഐ  എം നെ എങനെയും തകർക്കാനുഉള രാഷ്‌ട്രീയ അജണ്ടയാണ് നടന്നത്. ഇതിൽ ജി സുധാകരൻ ഉൾപ്പെടെയു ഉഉവർ വീണിട്ടുണ്ട്. പാർട്ടിയെ തള്ളിപ്പറഞ്ഞു പോയ ചില ചതിയന്മാർ വിജയിച്ചിട്ടുണ്ട്.
ഇതൊക്കെ താത്കാലിക പ്രതിഭാസമാണ്. പരാജയത്തെ വിനയത്തോടെ ആംഗീകരിക്കുന്നു. കേരളത്തിൻ്റെ വികസനത്തിനു വേണ്ടി , ജനങ്ങളുടെ ഉത്തമ താത്പര്യങ്ങൾ സംരക്ഷിക്കുവാൻ വിജയിച്ച യുഡിഎഫ് നു കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഇല്ലയെങ്കിൽ ശകതമായ പ്രതിപക്ഷമായി നിയമസഭയ്ക്കുള്ളിലും പുറത്തും എൽഡിഎഫ് ഉണ്ടാകും.

യുഡിഎഫ് നെ കൊണ്ട് ഒരിക്കലും മര്യാദയ്ക്ക് പ്രവർത്തിക്കാൻ കഴിയില്ല.
മര്യാദയ്ക്ക് പ്രവർത്തിച്ച എൽഡിഎഫ് ന് 
ഈ ശിക്ഷയാണെങ്കിൽ അപ്രകാരം പ്രവർത്തിക്കാത്ത യുഡിഎഫ് ജനങ്ങൾ എന്തായിരിക്കും നൽകുക..
ചെങ്ങന്നൂരിലെ ജനങ്ങൾ എന്നെ ചേർത്തു പിടിച്ചു.ശക്‌തമായ വലതുപക്ഷ സ്വാധീനമുഉഉ
ചെങ്ങന്നൂരിൽ, സംസ്ഥാനത്ത്  ഇത്ര  വലിയ തിരിച്ചടി ഉണ്ടായപ്പോഴും പതിനായിരത്തിലധികം വോട്ടിൻ്റെ  അത്‌ഭുതകരമായ  ഭൂരിപക്ഷമാണ്
ലഭിച്ചത്.
ജനങ്ങളെ വിശ്വാസത്തിലെടുത്തു പ്രവർത്തിച്ചാൽ വിജയിക്കാമെന്നതിനുള്ള
തെളിവാണ് ചെങ്ങന്നൂരിലെ വിജയം.
എൽഡി ഫ് ശക്തമായി തിരിച്ചു വരുമെന്നും
ഇതിലും വലിയ വിജയം ഉണ്ടാകുമെന്നും
 സജി ചെറിയാൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img