
മറ്റക്കര സുകുമാരൻ നായർ സ്മാരക താളിയോല പുരസ്കാരം ഇയ്യച്ചേരി കുഞ്ഞി കൃഷ്‌ണൻ മാസ്റ്റർക്ക് അഡ്വ.ഫൈസൽ ബാബു എം.എൽ. എ. സമർപ്പിക്കുന്നു.
കോഴിക്കോട് : ഇന്ത്യയുടെ ബഹുസ്വരത കാണുന്നതിന് കോഴിക്കോട് നഗരത്തിലൂടെ നടന്നാൽ മതിയെന്നും ശബ്ദമില്ലാത്തവൻ്റെ ശബ്‌ദമാകണം എഴുത്തും സാഹിത്യവുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകനും എഴുത്തുകാരനും പ്രസാധകനുമായിരുന്ന മറ്റക്കര സുകുമാരൻ നായരുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് താളിയോല സാംസ്‌കാരിക സമിതി സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തും മറ്റക്കര സുകുമാരൻ നായർ സ്മാരകതാളിയോല പുരസ്കാരം മദ്യനിരോധന സമിതി പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് സമർപ്പിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. സമിതി പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. ധൈഷണിക സത്യ സന്ധത എഴുത്തുകാരനിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നുവെന്ന് അനുസ്‌മരണ പ്രഭാഷണത്തിൽ ഡോ. ആർസു പറഞ്ഞു. പ്രൊഫസർ ഒ.ജെ ചിന്നമ്മ , കെ. എഫ്. ജോർജ്, ടി.കെ.എ. അസീസ്, മോഹനൻ പുതിയോട്ടിൽ, പത്മനാഭൻ വേങ്ങേരി, കെ. എം. പ്രകാശിനി എന്നിവർ പ്രസംഗിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്ററർ മറുപടി പ്രസംഗം നടത്തി. പി.ഐ. അജയൻ 9446407893.
Photo Courtesy - Google









