01:43am 16 August 2026
NEWS
ഇന്ത്യയുടെ ബഹുസ്വരത കാണുന്നതിന് കോഴിക്കോട് നഗരത്തിലൂടെ നടന്നാൽ മതി അഡ്വ ഫൈസൽ ബാബു എം.എൽ എ.
15/08/2026  03:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യയുടെ ബഹുസ്വരത കാണുന്നതിന് കോഴിക്കോട് നഗരത്തിലൂടെ നടന്നാൽ മതി  അഡ്വ ഫൈസൽ ബാബു എം.എൽ എ.
HIGHLIGHTS

മറ്റക്കര സുകുമാരൻ നായർ സ്മാരക താളിയോല പുരസ്കാരം ഇയ്യച്ചേരി കുഞ്ഞി കൃഷ്‌ണൻ മാസ്റ്റർക്ക് അഡ്വ.ഫൈസൽ ബാബു എം.എൽ. എ. സമർപ്പിക്കുന്നു.

കോഴിക്കോട് : ഇന്ത്യയുടെ ബഹുസ്വരത കാണുന്നതിന് കോഴിക്കോട് നഗരത്തിലൂടെ നടന്നാൽ മതിയെന്നും ശബ്ദമില്ലാത്തവൻ്റെ ശബ്‌ദമാകണം എഴുത്തും സാഹിത്യവുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകനും എഴുത്തുകാരനും പ്രസാധകനുമായിരുന്ന മറ്റക്കര സുകുമാരൻ നായരുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് താളിയോല സാംസ്‌കാരിക സമിതി സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തും മറ്റക്കര സുകുമാരൻ നായർ സ്മാരകതാളിയോല പുരസ്കാരം മദ്യനിരോധന സമിതി പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് സമർപ്പിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. സമിതി പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. ധൈഷണിക സത്യ സന്ധത എഴുത്തുകാരനിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നുവെന്ന് അനുസ്‌മരണ പ്രഭാഷണത്തിൽ ഡോ. ആർസു പറഞ്ഞു. പ്രൊഫസർ ഒ.ജെ ചിന്നമ്മ , കെ. എഫ്. ജോർജ്, ടി.കെ.എ. അസീസ്, മോഹനൻ പുതിയോട്ടിൽ, പത്മനാഭൻ വേങ്ങേരി, കെ. എം. പ്രകാശിനി എന്നിവർ പ്രസംഗിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്ററർ മറുപടി പ്രസംഗം നടത്തി.   പി.ഐ. അജയൻ 9446407893.                  

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img