
കൊച്ചി : മൂവായിരത്തിലധികം സ്കിൽഡ് പ്രൊഫഷണല്‍സിനെ അണിനിരത്തികൊണ്ട് SKILL FUSION 2025 ഫെബ്രുവരി 22 നു Zamra International Convention & Exhibition Centre ൽ വച്ച് നടക്കുന്നു . ADI GROUP OF INSTITUTION ന്റെ കേരളത്തിലെ 7 കാമ്പുസുകളിലായി പഠിച്ഛ് ജോലിക്കായി തയ്യാറെടുക്കുന്ന 3000 തിലധികം കുട്ടികളായിരിക്കും പരുപാടിയിൽ പങ്കെടുക്കുക എന്ന് ADI GROUP OF INSTITUTION മാനേജിങ് ഡയറക്ടർ ഷാഫി പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ പത്തു വർഷത്തോളമായി ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ രംഗത്ത് പതിനായിരത്തോളം പ്രൊഫഷണൽസിനെ വളർത്തിയെടുത്ത സ്ഥാപനമാണ് ADI GROUP OF INSTITUTION. നിലവിൽ ഇന്ത്യക്കകത്തും പുറത്തുമായി ആദിയിൽ നിന്ന് പഠിച്ചിറങ്ങിയ നിരവധി പേർ ജോലി ചെയ്യുന്നുണ്ട് . ഈ വരുന്ന ഫെബ്രുവരി 22 നു രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന പരുപാടിയിൽ ADI GROUP OF INSTITUTION ബ്രാൻഡ് അംബാസ്സഡറും ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവുമായ സഞ്ജു സാംസൺ ,ഹൈബി ഈഡൻ എംപി, ടിജെ വിനോദ് MLA , ജോസഫ് അന്നംക്കുട്ടി ജോസ് തുടങ്ങി കല സാംസ്കാരിക - വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് ആൽമരം ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് പ്രോഗ്രാമും ഉണ്ടായിരിക്കും.സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതും കരിയർ നല്ല രീതിയിൽ പടുത്തുയർത്താൻ ADI യിലൂടെ സാധിക്കുമെന്നതിന്റെ ഉദാഹരണമാണവുമായിരിക്കും ഈ പരുപാടി എന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്കിൽഡ് പ്രൊഫഷണൽസ് ഒരുമിക്കുന്ന പരുപാടി ആയി സ്കിൽഡ് ഫ്യൂഷൻ 2025 മാറുമെന്നും ADI GROUP OF INSTITUTION മാനേജിങ് ഡയറക്ടർ ഷാഫി പറഞ്ഞു. ഏപ്രിൽ മുതൽ ആരംഭിക്കുന്ന വിവിധ ജോബ് ഓറിയന്റഡ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കൂടുതൽ കോഴ്സ് വിവരങ്ങൾക്കായി











