07:56am 13 November 2026
NEWS
തീപൊള്ളലേറ്റിട്ടും ഷൂട്ടിന് തടസ്സമുണ്ടാകാതെ അഭിനയിച്ച മലയാളി പെൺകുട്ടിയെ അഭിനന്ദിച്ച് നടൻ സൂര്യ
28/04/2025  03:37 PM IST
nila
തീപൊള്ളലേറ്റിട്ടും  ഷൂട്ടിന് തടസ്സമുണ്ടാകാതെ അഭിനയിച്ച മലയാളി പെൺകുട്ടിയെ അഭിനന്ദിച്ച് നടൻ സൂര്യ

റെട്രോ ഷൂട്ടിനിടയിൽ കൈയിൽ പൊള്ളൽ ഏറ്റിട്ടും ഷൂട്ടിന് തടസ്സമുണ്ടാകാൻ പാടില്ല എന്ന് തീരുമാനിച്ച് അഭിനയിച്ച ബാലതാരം ആമിക്കുട്ടിയെ വേദിയിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ച് തമിഴ് നടൻ സൂര്യ. താരത്തിന്റെ പുതിയ ചിത്രമായ റെട്രോയുടെ പ്രമോഷൻ പ്രോ​ഗ്രാമിനിടെയാണ് ആമിക്കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചത്. ആമിക്കുട്ടിയുടെ ഒരു കൈയുടെ ഭൂരിഭാ​ഗവും തീപൊള്ളലേറ്റിട്ടും ഷൂട്ട് മുഴുമിപ്പിക്കാൻ പെൺകുട്ടി തീരുമാനിക്കുകയായിരുന്നു. ആമിക്കുട്ടിക്ക് ഒരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെയെന്ന് അനു​ഗ്രഹിക്കാനും സൂര്യ മറന്നില്ല. 

സൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് ‘റെട്രോ’. റെട്രോയിൽ ജയറാം, ജോജു ജോർജ്, സുജിത് ശങ്കർ, സ്വാസിക തുടങ്ങി ഒട്ടേറെ മലയാളി താരങ്ങളുണ്ട്. ഇവർക്കൊപ്പം അഭിനയിക്കാനായതിൽ സന്തോഷമുണ്ടെന്നും സൂര്യ പറഞ്ഞു. കാർത്തിക് സുബ്ബരാജ് ആണ് റെട്രോയുടെ സംവിധായകൻ. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധാനം 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img