01:59pm 31 January 2026
NEWS
"കണ്ടൻ്റ് ക്രിയേഷൻ എന്ന കലയെ ആശ്ളേഷിച്ചുകൊണ്ട് ഞാൻ തിരിച്ചെത്തിയിരിക്കുകയാണ്..." അച്ചു ഉമ്മൻ
18/09/2023  07:08 PM IST
web desk
കണ്ടൻ്റ് ക്രിയേഷൻ എന്ന കലയെ ആശ്ളേഷിച്ചുകൊണ്ട് ഞാൻ തിരിച്ചെത്തിയിരിക്കുകയാണ്... അച്ചു ഉമ്മൻ
HIGHLIGHTS

പശ്ചാത്താപം ലേശമില്ലാത്ത ആത്മപ്രകാശനത്തിന്റെ പ്രതീകമാണ്, ഈ ജോലിയോടുള്ള എന്റെ അജയ്യമായ സ്നേഹത്തിന്റെ തെളിവാണ് ഇത്

ഒരിടവേളയ്ക്കു ശേഷം വീണ്ടും കണ്ടന്റ് ക്രിയേഷൻ ലോകത്തേക്ക് തിരിച്ചെത്തുന്നുവെന്ന് അച്ചു ഉമ്മൻ. ‘കണ്ടൻ്റ് ക്രിയേഷൻ ‘എന്ന കലയെ ആശ്ളേഷിച്ചുകൊണ്ട് താൻ തിരിച്ചെത്തിയിരിക്കുന്നുവെന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ പോസ്റ്റിൻ്റെ അടികുറിപ്പ്.

ഡാഷ് ആൻഡ് ഡോട്ട് എന്ന ഫാഷൻ ബ്രാൻഡിന്റെ സ്ലീവ്‌ലെസ് പാന്റ് സ്യൂട്ടിനൊപ്പം ഗുച്ചിയുടെ പേൾ മുത്തുകൾ പതിപ്പിച്ച ചുവന്ന ലെതറിലുള്ള മിനി ബ്രോഡ്‍വേ ബീ ഷോൾഡർ ബാഗാണ് അച്ചു സ്റ്റൈൽ ചെയ്തിരിക്കുന്നത്.

‘കണ്ടൻ്റ് ക്രിയേഷൻ എന്ന കലയെ ആശ്ളേഷിച്ചുകൊണ്ട് ഞാൻ തിരിച്ചെത്തിയിരിക്കുകയാണ്...ഇവിടെ എന്റെ സത്തയെ മിനുക്കിയെടുക്കുകയെന്നതാണ് എന്റെ ലക്ഷ്യം. പശ്ചാത്താപം ലേശമില്ലാത്ത ആത്മപ്രകാശനത്തിന്റെ പ്രതീകമാണ്, ഈ ജോലിയോടുള്ള എന്റെ അജയ്യമായ സ്നേഹത്തിന്റെ തെളിവാണ് ഇത്,’ അച്ചു ഉമ്മൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു...


പിതാവ് ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് കുറച്ചു നാളായി കരിയറില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അച്ചു ഉമ്മൻ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അച്ചു ഉമ്മൻ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img