11:06am 24 October 2026
NEWS
മലപ്പുറത്ത് ദേശീയപാതയിൽ അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം
24/10/2026  06:53 AM IST
nila
മലപ്പുറത്ത് ദേശീയപാതയിൽ അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം

മലപ്പുറം: വി.കെ. പടിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ ജിസ്മിനയും ജിബിനും മരിച്ചു. പൊന്മള സ്വദേശികളാണ് ഇരുവരും.

കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ വി.കെ. പടിയിലായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img