
അക്കാഡമിക് ബുക്ക് ഹൗസിന്റെ വളഞ്ഞമ്പലത്തെ പുതിയ ഷോറും ഉദ്ഘാടനം ഹൈബി ഈഡൻ എം.പി. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. ചേർത്തല ശ്രീ ശങ്കര ഇംഗ്ലിഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ യു സുരേഷ് കുമാർ, മാനേജർ പി.കെ. ചന്ദ്രമോഹൻ, അക്കാഡമിക് ബുക്ക് ഹൗസ് മാനേജിങ് ഡയറക്ടർ കെ. മുരളീധരൻ നായർ തുടങ്ങിയവർ സമീപം.
കൊച്ചി : കഴിഞ്ഞ നാൽപത് വർഷമായി എറണാകുളം സൗത്ത് ജംഗ്ഷനിൽ പ്രവർത്തിച്ച് വന്നിരുന്ന അക്കാഡമിക് ബുക്കിന്റെ പുതിയ ഷോറൂം എറണാകുളം വളഞ്ഞമ്പലത്ത് പ്രവർത്തനം ആരംഭിച്ചു. ചിറ്റൂർ റോഡിൽ കേരള ബാങ്കിന് എതിർ വശമുള്ള കൊളത്തേരി ഷോപ്പിംഗ് കോംപ്ലക്സിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഹൈബി ഈ ഡൻ എം.പി. നിർവഹിച്ചു. കേരളത്തിലെ ആദ്യത്തെ സിബിഎസ്ഇ ഡിസ്ട്രിബ്യൂട്ടറായും, കേരളത്തിലും ലക്ഷദ്വീപിലെയും മുൻനിര എൻസി ഇആർടി ഹോൾസെയിൽ ഡീലറായും എൻ സിഇആർടി, സിബിഎസ്ഇ, ഐ സിഎസ് ഇ, ഐഎസ്ഇ പുസ്‌തകങ്ങളുടെ സ്റ്റോക്കിസ്റ്റായി പ്രവർത്തിച്ച് വന്ന അക്കാഡമിക് ബുക്ക് ഹൗസിന് ജനങ്ങളിൽ ആർജിച്ച വിശ്വാസമാണ് പുതിയ ഷോറും തുടങ്ങാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഷോറൂമിൽ വിദ്യാഭ്യാസ പുസ്‌തകങ്ങളും അക്കാദമിക് റിസോഴ്‌സുകളും കൂടുതൽ വിശാലമായി ലഭ്യമാണ്.ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ, ചേർത്തല ശ്രീ ശങ്കര ഇംഗ്ലിഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ യു സുരേഷ് കുമാർ, മാനേജർ പി.കെ. ചന്ദ്രമോഹൻ,ശ്രീ ശാരദ വിദ്യാലയ പ്രിൻസിപ്പാൾ ഡോ. ദീപ ചന്ദ്രൻ, അക്കാഡമിക് ബുക്ക് ഹൗസ് മാനേജിങ് ഡയറക്ടർ കെ. മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google







