NEWS
ആരതി ആര് മേനോന് ഭാരതിപുത്രി പുരസ്ക്കാരം സമ്മാനിച്ചു
18/05/2025 03:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
പഹൽ ഗാമിലെ ഭീകരരുടെ ആക്രമത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി ആർ മേനോന് കേരള ദർശന വേദി ഭാരതപുത്രി പത്മഭൂഷൻ ഡോക്ടർ ജോസ് ചാക്കോ പെരിയപുറo സമർപ്പിക്കുന്നു കുമ്പളം രവി, എം വി തോമസ് ലോക്നാഥ ബഹറ, എപി മത്തായി ടോമി മാത്യു എന്നിവർ സമീപം
കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി ആര് മേനോന് കേരള ദര്‍ശനവേദി ഭാരതപുത്രി പുരസ്ക്കാരം സമ്മാനിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് പുരസ്ക്കാരം നല്‍കിയത്. ഭീകരാക്രമണത്തിനിടെ മനഃസാന്നിധ്യം കൈവിടാതെ സാഹചര്യങ്ങളെ നേരിട്ട ആരതി രാജ്യത്തെ ജനങ്ങള്‍ക്ക് ആത്മധൈര്യം പകര്‍ന്നുവെന്നു ചൂണ്ടിക്കാട്ടി. കെ എം ആര് എല്‍ എം ഡി ലോക്നാഥ് ബെഹ്റ, ഐ എസ് എസ് ഡി ചെയര്മാന് എം വി തോമസ്, കേരള ദര്‍ശന വേദി ചെയര്മാന് എ പി മത്തായി, ഭാരവാഹികളായ കുമ്പളം രവി, ടോമി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











