12:36pm 08 November 2026
NEWS
ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച്
സംസ്ഥാന വ്യാപകമായി ഹോമിയോപ്പതി വാരാഘോഷം സംഘടിപ്പിക്കുന്നു.

03/04/2025  02:59 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച്  സംസ്ഥാന വ്യാപകമായി ഹോമിയോപ്പതി വാരാഘോഷം സംഘടിപ്പിക്കുന്നു.
HIGHLIGHTS

''ആരോഗ്യകരമായ നല്ല നാളേയ്ക്ക് ഹോമിയോപ്പതിയുടെ ലളിതസ്പർശം'' 

 

ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച്  ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) സംസ്ഥാന വ്യാപകമായി ഹോമിയോപ്പതി വാരാഘോഷം സംഘടിപ്പിക്കുന്നു. 'എ ജന്റിൽ ടച്ച് ഫോർ എ ഹെൽത്തിർ റ്റുമോറോ' എന്ന പ്രമേയത്തില്‍ ഏപ്രിൽ 6 മുതൽ 13 വരെ നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഐ.എച്ച്.കെ. വനിതാ വിംഗായ സിന്ദൂരത്തിന്റെ വാർഷിക സംഗമവും തിരഞ്ഞെടുപ്പും എറണാകുളത്ത് ഹോട്ടൽ സൗത്ത് റീജൻസിയിൽ നടക്കും. തുടർന്ന് കൊച്ചി സിറ്റി പോലീസ് സേനയോട് ചേർന്നുള്ള സ്ത്രീരക്ഷാ സ്വയം രക്ഷാ പരിശീലന പരിപാടി നടത്തും.

 

ലോക ഹോമിയോപ്പതി വാരാചരണം ഉദ്ഘാടനം ഐ.എച്ച്.കെ. സംസ്ഥാന പ്രസിഡന്റ്  ഡോ.കൊച്ചുറാണി വർഗീസും വനിതാ സംഗമം ഉദ്ഘാടനം സോഷ്യൽ ആക്റ്റിവിസ്റ്റും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. ഗീതാ ജേക്കബും നിർവ്വഹിക്കും.

ഐ.എച്ച്.കെ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അസ്ലം എം മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 200 ലധികം വനിതാഡോക്ടർമാർ സംഗമത്തിൽ പങ്കെടുക്കും. ഡോക്ടർമാരുടെ  വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. സംസ്ഥാനത്തുടനീളം ഹോമിയോപ്പതി വാരാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, സെമിനാറുകൾ, പൊതുജന ബോധവൽക്കരണ ക്ലാസുകൾ,ക്വിസ് പ്രോഗാമുകൾ, വാഹനറാലി , സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗമൽസരം തുടങ്ങിയവ സംഘടിപ്പിക്കുമെന്നും ഐ.എച്ച്. കെ ഭാരവാഹികൾ പത്രസമ്മേളനത്തിൽ  അറിയിച്ചു. ഐ.എച്ച്.കെ സംസ്ഥാന ട്രഷറർ ഡോ രാജേഷ് ആര്‍.എസ്., ഐ.എച്ച്. കെ സംസ്ഥാന വൈസ്പ്രസിഡന്റ്  ഡോ.മിനി.സി, സിന്ദൂരം സംസ്ഥാന പ്രസിഡന്റ്  ഡോ. വിനിത കെ എൽ, സിന്ദൂരം സംസ്ഥാന സെക്രട്ടറി ഡോ. ഇന്ദുജ , സിന്ദൂരം സംസ്ഥാന ട്രഷറർ ഡോ. രാഖി, ഐ. എച്ച്. കെ എറണാകുളം ജില്ലാസെക്രട്ടറി ഡോ. സുമത തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img