
ദോഹ:ഖത്തർ നാഷണൽ ഡേയുടെ ഭാഗമായി
ഈ വർഷത്തെ മുദ്രാവാക്യമായ ‘നിങ്ങളോടൊപ്പം ഉയരുന്നു; നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു’ എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിസിറ്റ് ഖത്തർ, ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്രയുമായി സഹകരിച്ച് പ്രത്യേക സംഗീത വീഡിയോ പുറത്തിറക്കി.
ഖത്തർ ജനതയ്ക്ക് സമർപ്പിച്ച നാഷണൽ ഡേ ആദരവായാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ നേട്ടങ്ങളുടെ ജൈത്ര യാത്രയെയും മൂല്യങ്ങളെയും കൂട്ടായ്മയെയും ആദരിക്കുന്നതാണ് സംഗീതാവിഷ്‌കാരം. തലമുറകളിലൂടെ പകർന്നു വന്ന ഓർമകളെയും നിർണായക മുഹൂർത്തങ്ങളെയും ഓർമിപ്പിക്കുന്ന തരത്തിലാണ് ചിത്രീകരണം ഒരുക്കിയിരിക്കുന്നത്.
മുൻകാലങ്ങളിലെ പ്രശസ്തവും ഐകോണിക്കുമായ ഖത്തറി ഗാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രത്യേക സംഗീത സമാഹാരമാണ് വീഡിയോയുടെ ഹൃദയം. അബ്ദുലഅസീസ് നാസറിന്റെ ‘യാ ഖത്തർ ഇന്തി അൽഹയാത്ത്’, ഫഹദ് അൽ മുർസലിന്റെ ‘ഹുയ മിലാ’, ഫാലെഹ് അൽ അജ്ലാന്റെ ‘ഹില്ലെ ബറദ്’, ‘ആനിഗി ഹം അൽ സഹയേബ് വ അൽ റഊദ്’, ഫഹദ് അൽ മുർസലിന്റെ ‘അംദി തമ്ദി ബിലാദി’ എന്നീ ഗാനഭാഗങ്ങൾ ഒരുമിപ്പിച്ചാണ് ഈ സംഗീതാദരം ഒരുക്കിയിരിക്കുന്നത്.
സമൂഹത്തെ കേന്ദ്രബിന്ദുവാക്കി തയ്യാറാക്കിയ ഈ സംഗീതാവിഷ്‌കാരം, ഖത്തറിന്റെ പാരമ്പര്യവും ആകാംക്ഷകളും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഖത്തർ പൗരന്മാരുടെയും പ്രവാസികളുടെയും കൂട്ടായ പങ്ക് അടിവരയിടുന്നതാണ്.
നാഷണൽ ഡേ കാലയളവിൽ വിസിറ്റ് ഖത്തറിന്റെ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ഈ വീഡിയോ പ്രദർശിപ്പിക്കും. ഖത്തറിന്റെ പൈതൃകം ലോകത്തിന് പരിചയപ്പെടുത്താനും ദേശീയ ഐക്യം ശക്തിപ്പെടുത്തുന്ന സംരംഭങ്ങൾക്ക് പിന്തുണ നൽകാനും ഉള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വിസിറ്റ് ഖത്തർ വീണ്ടും ഉറപ്പിക്കുന്നത്.
യാഥാർത്ഥ്യമാർന്ന ദൃശ്യങ്ങളെ വികാരസമ്പുഷ്ടമായ സംഗീതവുമികവിലൂടെ ഖത്തറിന്റെ ചരിത്രത്തോടും സാംസ്‌കാരിക വേരുകളോടും
അതിന്റെ തിരിച്ചറിവ് രൂപപ്പെടുത്തുന്ന ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കുകയാണ് വീഡിയോയിലൂടെ വിസിറ്റ് ഖത്തർ.











