06:34pm 10 November 2026
NEWS
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി അശ്ലീല വീഡിയോ കോൾ നടത്തിയെന്ന പരാതിയിൽ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്‌തു.
30/07/2025  05:20 PM IST
സണ്ണി ലുക്കോസ്
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി അശ്ലീല വീഡിയോ കോൾ നടത്തിയെന്ന പരാതിയിൽ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്‌തു.

35 വയസ്സുകാരിയായ അധ്യാപികയ്ക്കെതിരെ പോക്സോ നിയമ പ്രകാരമാണ് കേസെടുത്തത്. പത്താം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവ് പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് നടപടി. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ അധ്യാപിക കുറച്ചു കാലമായി വിദ്യാർത്ഥിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഈ ചാറ്റുകൾ വീഡിയോ കോളുകളായി മാറി. കുട്ടിയുടെ അമ്മ വീഡിയോ കോൾ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img