05:09am 10 November 2026
NEWS
22 രാജ്യങ്ങളിലൂടെ കാറോടിച്ച്‌ ഇംഗ്ലണ്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ നാല്‍വര്‍ സംഘത്തിന് പുതുവേലിയില്‍ സ്വീകരണം നല്‍കി.
16/06/2025  07:21 PM IST
സണ്ണി ലുക്കോസ്
22 രാജ്യങ്ങളിലൂടെ കാറോടിച്ച്‌ ഇംഗ്ലണ്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ നാല്‍വര്‍ സംഘത്തിന് പുതുവേലിയില്‍ സ്വീകരണം നല്‍കി.

ബ്രിട്ടനില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന മാഞ്ചസ്റ്റര്‍ ക്രിസ്റ്റി ഹോസ്പിറ്റലിനായി ധനസമാഹരണം ലക്ഷ്യമിട്ടുള്ള യാത്രയാണ് പുതുവേലിയില്‍ എത്തിയത്.

പുതുവേലി പെരുനിലത്തില്‍ ബിജു പി. മണി, കരിങ്കുന്നം വടക്കേക്കര ഷോയ് ചെറിയാന്‍, സംക്രാന്തി കൊശാപ്പിള്ളില്‍ സാബു ചാക്കോ, എരുമേലി നാകത്തുംകല്‍ റെജി തോമസ് എന്നിവരാണ് സാഹസിക യാത്ര സംഘാംഗങ്ങള്‍.

വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് ഷൈജു മുളയാനിക്കല്‍ അധ്യക്ഷത വഹിച്ചു. മാധ്യമ നിരീക്ഷകന്‍ എ. ജയശങ്കര്‍ മുഖ്യ പ്രഭാഷണവും പുതുവേലി പള്ളി വികാരി ഫാ. ജോസഫ് ഈഴാറകത്ത് അനുഗ്രഹ പ്രഭാഷണവും നടത്തി. വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി ചാക്കോ, അംഗങ്ങളായ ജിമ്മി ജയിംസ്, തങ്കമ്മണി ശശി, ഉഷാ സന്തോഷ്, പൗരസമിതി സെക്രട്ടറി വിജയന്‍ പാറയില്‍, ട്രഷറര്‍ സജി പെരുന്നിലം, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img