NEWS
ആഘോഷമായി ദൃശ്യ സന്ധ്യ
29/09/2025 12:12 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
കൊച്ചിയിൽ നടന്ന ദൃശ്യ സന്ധ്യ നടി ഊർമിള ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു. റോയ് മണപ്പള്ളിൽ,അശോക് കുമാർ, ബിന്ദു മാധവ്, പത്മജ മേനോൻ തുടങ്ങിയവർ സമീപം
കൊച്ചി: എറണാകുളം രാമവർമ്മ ക്ലബും ദൃശ്യ ഗ്ലോബൽ മീഡിയയും ചേർന്ന് സംഘടിപ്പിച്ച ദൃശ്യ സന്ധ്യ നടി ഊർമിള ഉണ്ണി ഉദ്ഘാടനം ചെയ്തു.
രാമവർമ്മ ക്ലബ്ബ് പ്രസിഡന്റ് ബിന്ദു മാധവ്, ദൃശ്യ ചെയർമാൻ റോയ് മണപ്പള്ളിൽ, കവയിത്രി ശശികല മേനോൻ, നടൻ ഹരിശ്രീ യൂസഫ്, അശോക് കുമാർ, ബാബു വെളപ്പായ, ഹരി എസ്.കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
കൊച്ചി കോർപ്പറേഷൻ കൗൺസിലർ കൂടിയായ പത്മജ മേനോൻ അവതരിപ്പിച്ച നൃത്തവും ഹരിഗോവിന്ദ്, കെ.ടി. മോഹനൻ, പോൾസൺ, ജയമാല തുടങ്ങിയവർ അവതരിപ്പിച്ച സംഗീത പരിപാടിയും കാണികൾക്ക് ആകർഷകമായി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








