
ദോഹ: ഒരു രാജ്യത്തിന്റെ പ്രൗഢി സ്വന്തം ജീവിതമാക്കിയ പിതാവ്"
അതേസമയം, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൊആൻ ബിൻ ഹമദ് അൽഥാനി തന്റെ പ്രിയപ്പെട്ട പിതാവിന്റെ വിയോഗത്തിൽ പങ്കുവെച്ച ഹൃദയസ്പർശിയായ വാക്കുകൾ ഖത്തറിന്റെ ദുഃഖത്തിന്റെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു. എക്സ് (X) പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം കുറിച്ച വരികൾ പ്രവാസി സമൂഹത്തിന്റെ ഹൃദയങ്ങളെയും ഈറനണിയിച്ചു:
"ഒരു രാജ്യത്തിന്റെ പ്രൗഢിയും ഭരണകൂടത്തിന്റെ നവോത്ഥാനവും സ്വന്തം ജീവിതത്തിൽ പൂർണ്ണമായി ഉൾക്കൊണ്ട മഹാപ്രതിഭയ്ക്കാണ് നമ്മൾ വിട നൽകിയത്. വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തിന് സുരക്ഷിതമായ ഒരു യാഥാർത്ഥ്യം പടുത്തുയർത്താൻ അദ്ദേഹം അക്ഷീണം പോരാടി. പ്രജാക്ഷേമ തത്പരനായ ആ പിതാവിന്റെ വിവേകത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും പാഠശാലയിലാണ് ഞങ്ങൾ വളർന്നതെന്ന്
ശൈഖ് ജൊആൻ ബിൻ ഹമദ് അൽഥാനികുറിച്ചു.ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ ലൂസൈൽ കൊട്ടാരത്തിൽ മൂന്നാം ദിവസവും ഔദ്യോഗിക അനുശോചനം രേഖപ്പെടുത്താൻ വൻ ജനപ്രവാഹമാണ് എത്തിയത്.
അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽഥാനി, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് അൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി എന്നിവർ ഉൾപ്പെടുന്ന രാജകുടുംബാംഗങ്ങൾ സ്വദേശികളിൽ നിന്നും വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളിൽ നിന്നും പ്രതിനിധികളിൽ നിന്നും നേരിട്ട് അനുശോചനങ്ങൾ സ്വീകരിച്ചു.











