10:39am 26 September 2026
NEWS
മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ പിടിയിലായി.
25/09/2026  09:27 AM IST
nila
മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ  പിടിയിലായി.
ചെങ്ങന്നൂർ: മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ  പിടിയിലായി.
ചെറിയനാട്  ആലക്കോട്ട്  കോടംപറമ്പിൽ വീട്ടിൽ ദിനേശാണ്
 വെൺമണി പോലീസിന്റെ  പിടിയിലായത്. ഭാര്യയുമായി വിവാഹ ബന്ധം വേര്‍പെടുത്തി മകനോടൊപ്പം താമസിക്കുകയായിരുന്നു പ്രതി. ബുധനാഴ്ച ഉച്ചയോടെ മകനുമായി വഴക്കു കൂടിയ പ്രതി കയ്യിൽ കരുതിവച്ചിരുന്ന കത്തികൊണ്ട് മകന്റെ ഇടതു വാരിയെല്ലിന് കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ  മാന്നാര്‍ സര്‍ക്കിൾ ഇൻസ്പക്ടര്‍ അജീബിന്റെ നേതൃത്വത്തിൽ  എസ്എച്ച്ഒ  അനന്തു ,സീനിയർ സിപിഒ ജയപ്രസാദ്, സിവിൽ പോലീസ് ഓഫീസര്‍മാരായ അനൂപ്, ശരത്ത് ,ഫ്രാൻസിസ് സേവ്യര്‍ , കണ്ണൻ, രാജേഷ് എന്നിവരുൾപ്പെട്ട  പ്രത്യേക പോലീസ് സംഘം  ഒളിവിൽ കഴിഞ്ഞിരുന്ന ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റു ചെയ്തത്. വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മകൻ അപകടനില തരണം ചെയ്തിട്ടില്ല.  ചെങ്ങന്നൂര്‍ മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.