02:30pm 11 November 2026
NEWS
ചക്കപ്പറമ്പിലെ വിശേഷങ്ങൾ നാടകം അവതരണം നടത്തി
11/10/2025  08:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചക്കപ്പറമ്പിലെ വിശേഷങ്ങൾ നാടകം അവതരണം നടത്തി
HIGHLIGHTS

ചാവറ കൾച്ചറൽ സെന്ററിൽ അവതരിപ്പിച്ച "ചക്കപ്പറമ്പിലെ വിശേഷങ്ങൾ" നാടകത്തിൽ നിന്നും

കൊച്ചി: ചാവറ കൾച്ചറൽ  സെന്ററിൻ്റെയും ചാവറ ഫിലിം സ്കൂളിൻ്റെയും ആഭിമുഖ്യത്തിൽ വില്ലുവണ്ടി തിയേറ്റേഴ്സ് മൂവ്മെന്റ്  " ചക്കപ്പറമ്പിലെ വിശേഷങ്ങൾ"  നാടകം അവതരിപ്പിച്ചു. ചാവറ കൾച്ചറൽ സെന്റർ തീയേറ്റർ ഹാളിൽ നടന്ന നാടകത്തിൽ സാജു നവോദയ ( പാഷാണം  ഷാജി ) മുഖ്യ കഥാപാത്രമായിരുന്നു. സമകാലിക സമൂഹത്തിൽ  ഏറെ പ്രസക്തമായ വിഷയമാണ് നാടകത്തിലൂടെ സംവിധായകൻ വിപിൻ എൻ വേലായുധൻ അവതരിപ്പിച്ചത് . രശ്മി സാജു, ഷിബുരാജ് എരമല്ലൂർ, ആതിര ഉണ്ണി, പുഷ്ക്കരൻ, നീതു വിപിൻ, വിനീഷ്, ജയകൃഷ്ണൻ, മനോജ് എന്നിവർ അഭിനയിച്ചു.അഭിനേതാക്കളുടെ മികവുകൊണ്ടും ലൈവ് സംഗീതവും ഏറെ ശ്രദ്ധേയമായി.. എ എം എം എ (അമ്മ ) പ്രസിഡണ്ട്    ശ്വേത മേനോൻ, സെക്രട്ടറി കുക്കു പരമേശ്വരൻ ,  നടൻ ടിനി ടോം ,സംവിധായകൻ നാദിർഷ, കെ എസ് പ്രസാദ്, കലാഭവൻ ഷാജോൺ, പയ്യന്നൂർ മുരളി, സന്തോഷ്‌ കീഴാറ്റൂർ,വിപിൻ ജോർജ് ,മണികണ്ഠൻ , ,സംവിധായകൻ പ്രജേഷ് സെൻ, ചാവറ കൾച്ചറൽ  സെന്റർ ഡയറക്ടർ ഫാ. അനിൽ  ഫിലിപ്പ്  സി.എം.ഐ., എന്നിവർ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img