
ദോഹ:2025-ൽ ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് ലോകത്തിന്റെ വിവിധ കോണുകളിലേക്കായി കരുണയുടെ വെളിച്ചം വിതറി. 45-ലധികം രാജ്യങ്ങളിലേക്ക് 667 മില്യൺ ഡോളറിലധികം സഹായമാണ് ഖത്തറിന്റെ കാരുണ്യവഴിയിലൂടെ ഒഴുകിയെത്തിയത്.ആരോഗ്യരംഗത്ത് ആശ്വാസമായി 62.1 മില്യൺ ഡോളറും, വിദ്യാഭ്യാസത്തിൽ പ്രതീക്ഷയായി 74.1 മില്യൺ ഡോളറും സഹായമായെത്തി. സാമ്പത്തിക വികസനത്തിന് കരുത്തായി 314.9 മില്യൺ ഡോളറും, മാനവിക സഹായത്തിനായി 141.1 മില്യൺ ഡോളറിലധികവും മനുഷ്യകേന്ദ്രമായ വികസനത്തിന്റെ അടിത്തറയായി.അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മാത്രം ഒതുങ്ങാതെ, ദീർഘകാല പുനരുജ്ജീവനത്തിനും രാജ്യങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളാണ് QFFD മുന്നോട്ടുവച്ചത്. നവീന സാമ്പത്തിക വഴികളും ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ചേർന്ന് 2025-ൽ ഖത്തർ വികസനത്തിന്റെ മറ്റൊരു അർത്ഥം ലോകത്തിന് നൽകി.ഖത്തറിന്റെ
സഹായഹസ്തം സഹകരണത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ആഗോള സന്ദേശമായി മാറി.











