09:58am 18 October 2026
NEWS
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും പ്ലസ് ടു വിദ്യാർഥിയും ട്രെയിൻ തട്ടി മരിച്ചു
12/10/2026  07:53 AM IST
nila
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും പ്ലസ് ടു വിദ്യാർഥിയും ട്രെയിൻ തട്ടി മരിച്ചു

 

കോഴിക്കോട്: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർഥികൾ മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി അവനിക (14), പ്ലസ് ടു വിദ്യാർഥി പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം മംഗളൂരു–ചെന്നൈ മെയിൽ ഇടിച്ചാണ് അപകടമുണ്ടായത്.

വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നതിനാൽ തുടക്കത്തിൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. രാത്രി ഏറെ വൈകി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലെത്തിയ ബന്ധുക്കളാണ് മരിച്ചവരെ തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദേശീയപാതയും റെയിൽവേ പാതയും അടുത്തടുത്തായി കടന്നുപോകുന്ന ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്.

വികാസ് നോർത്ത് പാണകുളംകുനി സുരേഷ്–റീന ദമ്പതികളുടെ മകളാണ് അവനിക. തിരുവങ്ങൂർ കോയിപ്പറമ്പത്ത് സുബിഷ്–സുനിഷ ദമ്പതികളുടെ മകനാണ് പാർത്ഥിബ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img