03:16pm 12 November 2026
NEWS
ജീവിതങ്ങൾക്ക് കരുത്തായി 990 പദ്ധതികൾ; സോമാലിയയിൽ ഖത്തർ ചാരിറ്റിയുടെ കാരുണ്യ സ്പർശം
08/01/2026  01:43 PM IST
nila
ജീവിതങ്ങൾക്ക് കരുത്തായി 990 പദ്ധതികൾ; സോമാലിയയിൽ ഖത്തർ ചാരിറ്റിയുടെ കാരുണ്യ സ്പർശം

ദോഹ: അതിരുകൾ കടന്ന കാരുണ്യം ജീവന്റെ പ്രതീക്ഷയായി മാറി. 2025-ൽ സോമാലിയയിൽ ഖത്തർ ചാരിറ്റി നടപ്പാക്കിയ വികസന പദ്ധതികൾ അരലക്ഷത്തിലധികം മനുഷ്യജീവിതങ്ങളെ സ്പർശിച്ചു. ഏഴ് പ്രധാന മേഖലകളിലായി നടപ്പാക്കിയ 990 പദ്ധതികളിലൂടെ 5.28 ലക്ഷത്തിലധികം പേർക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്നു.
ഭക്ഷ്യസുരക്ഷ, ശുദ്ധജലം, ആരോഗ്യം, താമസം, വിദ്യാഭ്യാസം, സാമ്പത്തിക സ്വയംപര്യാപ്തത, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിലേക്കാണ് സഹായം വ്യാപിച്ചത്. കുടിവെള്ളവും ചികിത്സയും വിദ്യാഭ്യാസവും ഒരുമിച്ച് കൈവരിച്ചപ്പോൾ, അഭയാർത്ഥികളും ദുരിതബാധിതരും പ്രതീക്ഷയുടെ പുതിയ വഴികൾ കണ്ടെത്തി.
മാതാപിതാക്കളെ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുട്ടികൾക്ക് സംരക്ഷണവും പിന്തുണയും ഉറപ്പാക്കി, സമൂഹത്തിൽ അവർക്കൊരു മാന്യമായ നാളെയെന്ന പ്രത്യാശ ഖത്തർ ചാരിറ്റി ശക്തമാക്കി. മനുഷ്യസ്നേഹത്തിന്റെ ഈ തുടർച്ച സോമാലിയയിൽ ദീർഘകാല മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതായാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img