07:31pm 10 November 2026
NEWS
ഫോബ്‌സ് ‘ഗ്ലോബൽ 2000’ പട്ടിക: ആഗോള മുൻനിരയിൽ ഇടംപിടിച്ച് 6 ഖത്തരി കമ്പനികൾ; വിപണി മൂല്യം 100 ബില്യൺ ഡോളർ
04/07/2026  01:39 PM IST
NILA
ഫോബ്‌സ് ‘ഗ്ലോബൽ 2000’ പട്ടിക: ആഗോള മുൻനിരയിൽ ഇടംപിടിച്ച് 6 ഖത്തരി കമ്പനികൾ; വിപണി മൂല്യം 100 ബില്യൺ ഡോളർ

 


​ദോഹ: ഫോബ്‌സ് മാസികയുടെ ലോകത്തെ ഏറ്റവും വലിയ പൊതു ഓഹരി കമ്പനികളുടെ പട്ടികയിൽ ഖത്തറിൽ നിന്നുള്ള ആറ് വമ്പൻ കമ്പനികൾ ഇടംപിടിച്ചു. ബാങ്കിംഗ് മേഖലയുടെ കരുത്തിൽ മുന്നേറുന്ന ഖത്തരി കമ്പനികളിൽ 43.40 ബില്യൺ ഡോളർ വിപണി മൂല്യവുമായി ആഗോളതലത്തിൽ 220-ാം റാങ്ക് നേടിയ ഖത്തർ നാഷണൽ ബാങ്ക് (QNB) ഗ്രൂപ്പാണ് ഒന്നാമത്.
​ബാങ്കിംഗ്, വ്യവസായം, ടെലികോം മേഖലകളിൽ നിന്നുള്ള മറ്റ് പ്രമുഖ സ്ഥാപനങ്ങളും മികച്ച ആഗോള റാങ്കുകളോടെ പട്ടികയിലുണ്ട്. ഇസ്ലാമിക് ബാങ്കിംഗ് രംഗത്തുനിന്നുള്ള ഖത്തർ ഇസ്ലാമിക് ബാങ്ക് (QIB) 1052-ാം റാങ്കും (വിപണി മൂല്യം: 14.28 ബില്യൺ ഡോളർ), പെട്രോകെമിക്കൽസ്-സ്റ്റീൽ മേഖലയിലെ വമ്പന്മാരായ ഇൻഡസ്ട്രീസ് ഖത്തർ (IQ) 1463-ാം റാങ്കും (വിപണി മൂല്യം: 20.49 ബില്യൺ ഡോളർ) സ്വന്തമാക്കി.
​രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഉരീദു (Ooredoo) 1674-ാം സ്ഥാനത്തും (വിപണി മൂല്യം: 11.70 ബില്യൺ ഡോളർ), കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ഖത്തർ 1881-ാം സ്ഥാനത്തും (വിപണി മൂല്യം: 4.71 ബില്യൺ ഡോളർ) ഇടംനേടിയപ്പോൾ, ഇസ്ലാമിക് ബാങ്കിംഗ് മേഖലയിൽ നിന്നുള്ള മസ്‌റഫ് അൽ റയ്യാൻ 1953-ാം റാങ്കോടെ (വിപണി മൂല്യം: 5.49 ബില്യൺ ഡോളർ) ഖത്തറിന്റെ ആഗോള സാന്നിധ്യം ഉറപ്പിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img