07:34am 12 November 2026
NEWS
മുപ്പത്തി അഞ്ചാമത് ദോഹ ഇന്റർനാഷണൽ ബുക്ക്‌ ഫെയർ: യുവത ബുക്ക്‌ ഹൗസ് സ്റ്റാൾ ഉദ്ഘാടനം ചെയ്തു
19/05/2026  01:04 PM IST
nila
മുപ്പത്തി അഞ്ചാമത് ദോഹ ഇന്റർനാഷണൽ ബുക്ക്‌ ഫെയർ: യുവത ബുക്ക്‌ ഹൗസ് സ്റ്റാൾ ഉദ്ഘാടനം ചെയ്തു

 

ദോഹ: മുപ്പത്തി അഞ്ചാമത് ദോഹ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിൽ പങ്കെടുക്കുന്ന കേരളത്തിലെ പ്രമുഖ  പ്രസിദ്ധീകരണാലയമായ യുവത ബുക്ക്‌ ഹൌസിന്റെ സ്റ്റാൾ  കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് കെ എൻ സുലൈമാൻ മദനി ഉദ്‌ഘാടനം ചെയ്തു. എ അബ്ദുസ്സലാം സുല്ലമി രചിച്ച സമ്പൂർണ ഹദീസ് ഗ്രന്ഥത്തിന്റെ ഖത്തറിലെ പ്രകാശനം കെ എൻ സുലൈമാൻ മദനി അബ്ദുൽ റഹീം ഫാറൂഖിക്ക് നൽകി നിർവഹിച്ചു  . ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സിറാജ് ഇരിട്ടി ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ് നല്ലളം ട്രഷറർ താജുദ്ധീൻ മുല്ലവീടൻ, അബ്ദുൽ നസീർ പാനൂർ, അമീർ ഷാജി എന്നിവർ പങ്കെടുത്തു.

ബുക്ക്‌ ഫെയറിൽ H5- 15 ൽ പ്രവർത്തിക്കുന്ന 'യുവത' സ്റ്റാളിൽ ഖുർആൻ പരിഭാഷ, ഹദീസ് ഗ്രന്ഥങ്ങൾ, ചരിത്രം, സാമൂഹികം, സംസ്‌കാരികം, ബാല സാഹിത്യം,  തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള  നിരവധി പൂസ്തകങ്ങൾ വിൽപ്പനയ്ക്കുണ്ട്. അതോടൊപ്പം സ്റ്റാളിൽ ലഭ്യമല്ലാത്ത പുസ്തകങ്ങൾ നാട്ടിലെ വിലാസത്തിൽ എത്തിച്ചു കൊടുക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ദോഹ എക്സിബിഷൻ ആൻറ് കൺവെൻഷൻ സെന്ററിൽ രാവിലെ ഒമ്പത് മണി മുതൽ രാത്രി പത്ത് മണി വരെയാണ് ബുക്ക് ഫെയർ. മേയ് 23 നു സമാപിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img