05:17am 13 November 2026
NEWS
ടോറസ് ലോറിക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ഇടിച്ച് അപകടം പരിക്കേറ്റ 23 യാത്രക്കാരെ വി.പി.എസ് ലേക്‌ഷോറിൽ പ്രവേശിപ്പിച്ചു
07/03/2026  08:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ടോറസ് ലോറിക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ഇടിച്ച് അപകടം പരിക്കേറ്റ 23 യാത്രക്കാരെ വി.പി.എസ് ലേക്‌ഷോറിൽ പ്രവേശിപ്പിച്ചു

കൊച്ചി: ആലപ്പുഴ ജില്ലയിലെ എരമല്ലൂരിൽ ടോറസ് ലോറിക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 23 യാത്രക്കാരെ എറണാകുളം വി.പി.എസ് ലേക്‌ഷോറിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപെട്ടത്. 40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസ് കണ്ടക്ടർ മധു (50), യാത്രക്കാരായ അശ്വനി (29), വിദ്യ(50), ജിൻസി (41), സുരാജ് (50), ജിഷ (46), സിനി ഫ്രാൻസീസ് (30), മോനിച്ചൻ (63), ലോല്ലപ്പൻ(82), മുകുന്ദൻ (64), സീന (60), പി.ടി. ജിനിമോൾ (40), മാത്യു ഹെൻറി(52), ശകുന്തള(58), മീനാക്ഷി(21), അബ്ദുൽ ലത്തീഫ്(46), കൊച്ചുത്രേസ്യ (75), പ്രീത (53), ആൻറണി (72), സീനു (53), അമ്പി (53), സുനിൽ (29), ഗീത (55) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ബസിലുണ്ടായിരുന്ന വി.പി.എസ് ലേക്‌ഷോറിലെ ജീവനക്കാരനടക്കം പരിക്കേറ്റവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ തെറിച്ചുവീണും മുഖം ഇടിച്ചുമാണ് കൂടുതൽ പേർക്കും പരിക്കേറ്റിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം. മുഖത്തും കഴുത്തിലും നെഞ്ചിലുമാണ് ആളുകളുടെ പരിക്ക്. ആറ് പേർക്ക് നെഞ്ചിന് പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ആരോഗ്യപരിശോധനകൾ പൂർത്തീകരിച്ച് എല്ലാവർക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് വി.പി.എസ് ലേക്‌ഷോർ ആശുപത്രി അധികൃതർ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img