04:54am 06 August 2026
NEWS
റിപ്പബ്ലിക് ദിന പരേഡിൽ പ്രത്യേക അതിഥികളായി 22 കേരളീയരും
10/01/2025  06:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
റിപ്പബ്ലിക് ദിന പരേഡിൽ പ്രത്യേക അതിഥികളായി  22 കേരളീയരും

കൊച്ചി: ജനുവരി 26 ന് ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട 10,000 പ്രത്യേക അതിഥികളിൽ കേരളത്തിൽ നിന്നുള്ള 22 പേർ ഉൾപ്പെടുന്നു.  പാലക്കാട് നിന്നുള്ള  തോൽപ്പാവകൂത്ത് കലാകാരൻ രാമചന്ദ്ര പുലവർ (പത്മശ്രീ), കൊല്ലത്ത് നിന്നുള്ള  വയക്കോൽ കൊണ്ട്  ചിത്രം രചിക്കുന്ന  ബി രാധാകൃഷ്ണ പിള്ള, എറണാകുളത്ത് നിന്നുള്ള ശശിധരൻ പി എ (ഇരുവരും  ദേശീയ അവാർഡ് ജേതാക്കൾ) എന്നിവരാണ് 'സ്വർണ്ണ ഭാരത'ത്തിന്റെ ശില്പികളിൽ പ്രമുഖർ. 
സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുത്ത വിഭാഗങ്ങളുടെ പട്ടികയിൽ പ്രൈംമിനിസ്റ്റർ യശസ്വി പദ്ധതിയുടെ കീഴിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 13 പേർ,   തുണിത്തരങ്ങൾ (കരകൗശലം) വിഭാഗത്തിൽ 3 വക്തികൾ (ഒരു പത്മശ്രീ, രണ്ട് ദേശീയ അവാർഡ് ജേതാക്കൾ) കൂടാതെ വനിതാ ശിശു വികസന  വിഭാഗത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 6 പേർ എന്നിവരും ഉൾപ്പെടും.

പരേഡിന് സാക്ഷ്യം വഹിക്കാൻ അഖിലേന്ത്യാ തലത്തിൽ ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികൾ ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവരാണ്.'വിവിധ മേഖലകളിലെ മികച്ച പ്രകടനം കാഴ്ചവച്ചവരും സർക്കാറിൻ്റെ പദ്ധതികൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയവരും ഇതിൽ ഉൾപ്പെടുന്നു.റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് പുറമേ ഈ പ്രത്യേക അതിഥികൾ ദേശീയ യുദ്ധ സ്മാരകം, പി എം സംഗ്രഹാലയ, ഡൽഹിയിലെ മറ്റ് പ്രമുഖ സ്ഥലങ്ങൾ എന്നിവ സന്ദർശിക്കും കൂടാതെ ബന്ധപ്പെട്ട മന്ത്രിമാരുമായി സംവദിക്കാനുള്ള അവസരവും ഇവർക്ക് ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img