12:21pm 24 September 2026
NEWS
1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ അഥവാ ട്രാവന്‍കൂര്‍ ഫുഡ് ഫെസ്റ്റിവല്‍ പ്രൊമോഷന് തുടക്കം കുറിച്ച് സഫാരി
24/09/2026  09:12 AM IST
nila
1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ അഥവാ ട്രാവന്‍കൂര്‍ ഫുഡ് ഫെസ്റ്റിവല്‍ പ്രൊമോഷന്  തുടക്കം കുറിച്ച് സഫാരി

 

പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ 1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ (ട്രാവന്‍കൂര്‍ ഫുഡ് ഫെസ്റ്റിവല്‍) പ്രൊമോഷന് തുടക്കമായി. 
സെപ്റ്റംബര്‍ 23 ന് ബുധനാഴ്ച്ച അബുഹമൂറിലെ സഫാരി മാളില്‍ ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ശ്രീ. സൈനുല്‍ ആബിദീന്‍, മുഹമ്മദ് ഹമദ് സൂഫാന്‍ അല്‍ അഹ്ബാബി,  എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. മറ്റു സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വളരെ വൈവിധ്യമാര്‍ന്നതും, കൗതുകമുണര്‍ത്തുന്നതുമായ ഒരു  പ്രൊമോഷനാണ് 1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ അഥവാ ട്രാവന്‍കൂര്‍ ഫുഡ് ഫെസ്റ്റിവല്‍. നാടന്‍ വിഭവങ്ങളുടെ ഒരു മേളം തന്നെ ഒരുക്കിക്കൊണ്ട് ഭക്ഷണ പ്രിയരുടെ മനം കവരും വിധമാണ് ഈ പ്രമോഷന്‍ അവതരിപ്പിച്ചിട്ടുള്ളത്. തങ്ങളുടെ ഉപഭോക്താക്കളെ 1980 കാലഘട്ടത്തിലെ ഓര്‍മകളിലേക്ക് കൂട്ടികൊണ്ടു പോകും വിധമുള്ള  രംഗ സജ്ജീകരണങ്ങളും ജീവനക്കാര്‍ക്കായി പ്രത്യേകം 1980 കാലഘട്ടത്തിലെ വസ്ത്രധാരണം വരെ ഒരുക്കിയിട്ടുണ്ട് എന്നതും ഇതിനോടകം തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്

അധോലോക കോഴി, അങ്ങാടി കിഴി, ചാകര കൂട്ട്, കണവ പൊരിച്ചത്, ഇടിമുഴക്കം ആട്ടിന്‍ കറി, വിഴിഞ്ഞം ചിക്കന്‍ ഫ്രൈ, തെക്കന്‍ കോഴി ബിരിയാണി, കിള്ളിപ്പാലം കോഴി പൊരിച്ചത്, കോഴി കരള്‍ വരട്ടിയത്, കിന്നാരം മീന്‍ ചുട്ടത് തുടങ്ങി അനവധി ഗൃഹാതുരത്തം നിറഞ്ഞ കൊതിയൂറും വിഭവങ്ങളാണ് സഫാരി ബേക്കറി & ഹോട്ട്് ഫുഡ് വിഭാഗത്തില്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ നിരവധി വിവിധ കോമ്പോ വിഭവങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img