NEWS
ദോഹയിൽ 14 വയസ്സുകാരൻ അന്തരിച്ചു; സംസ്കാരം നവംബർ 4ന് അങ്കമാലി വേങ്ങൂർ സെന്റ് ജോസഫ് പള്ളിയിൽ
02/11/2026 02:59 PM IST
nila

ദോഹ: ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ കോളിൻ ജോസഫ് തെററയിൽ ദോഹയിൽ അന്തരിച്ചു. നവംബർ 1 ഞായറാഴ്ചയായിരുന്നു അന്ത്യം.
ഖത്തർ ആരോഗ്യ മന്ത്രാലയത്തിൻ കീഴിൽ ഉദ്യോഗസ്ഥനായ ജോസഫ് ജോർജിന്റെയും (റോജോ) റിജിമോൾ ജെയിംസിന്റെയും ( ഹമദ് മെഡിക്കൽ കോർപ്പറേഷൻ)
ഇളയ മകനാണ് കോളിൻ ജോസഫ് തെറ്റയിൽ .
ഗാൽവിൻ ജോസഫ് തെറ്റയിൽ ,കെവിൻ ജോസഫ് തെറ്റയിൽ എന്നിവർ സഹോദരങ്ങളാണ്.
സംസ്കാരം നവംബർ 4 ബുധനാഴ്ച വൈകിട്ട് മൂന്നിന് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള വേങ്ങൂർ സെന്റ് ജോസഫ് പള്ളിയിൽ നടക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










