NEWS
ഹമദ് പോർട്ടിൽ 11,491 വ്യാജ ജ്വല്ലറി ബോക്‌സുകൾ പിടികൂടി
27/09/2025 10:45 AM IST
nila

ദോഹ: ഹമദ് പോർട്ടിൽ എത്തിയ കണ്ടെയ്‌നർ ചരക്കിൽ നിന്ന് 11,491 വ്യാജ ജ്വല്ലറി ബോക്‌സുകളും വാറന്റി സർട്ടിഫിക്കറ്റുകളും ഖത്തർ കസ്റ്റംസ് പിടികൂടി. ജനറൽ കസ്റ്റംസ് അതോറിറ്റിയുടെ ആന്റി-സ്മഗ്ലിംഗ് വിഭാഗമാണ് പരിശോധന നടത്തിയത്.ഒരു ഷിപ്പ്മെന്റിന്റെ കസ്റ്റംസ് ഡിക്ലറേഷനിൽ സംശയം തോന്നിയ ഇൻസ്പെക്ടറുടെ വിശദമായ പരിശോധനയിലാണ് വ്യാജ വസ്തുക്കൾ കണ്ടെത്തിയത്. ലോകപ്രശസ്ത ബ്രാൻഡുകളുടെ പേരിൽ തയ്യാറാക്കിയ വ്യാജ ജ്വല്ലറി ബോക്‌സുകളും ബാഗുകളും സർട്ടിഫിക്കറ്റുകളുമാണ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് നിയമാനുസൃത നടപടികൾ ആരംഭിച്ചിരിക്കുകയാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











