02:22am 01 September 2026
NEWS
ഗതാഗത മന്ത്രാലയത്തിന്റെ 11 സമുദ്ര ഗതാഗത സേവനങ്ങൾ കൂടി ഇനി ഡിജിറ്റൽ
31/08/2026  10:32 AM IST
nila
ഗതാഗത മന്ത്രാലയത്തിന്റെ 11 സമുദ്ര ഗതാഗത സേവനങ്ങൾ കൂടി ഇനി ഡിജിറ്റൽ

 


​ദോഹ: സമുദ്ര ഗതാഗത മേഖലയിലെ കൂടുതൽ സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി ഖത്തർ ഗതാഗത മന്ത്രാലയം (MOT). വലിയ കപ്പലുകളുമായി ബന്ധപ്പെട്ടതും നാവികരുടെ ആവശ്യങ്ങൾക്കുള്ളതുമായ 11 പുതിയ ഇ-സേവനങ്ങളാണ് മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭ്യമാക്കിയിരിക്കുന്നത്.
​ഇതോടെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ലഭ്യമാകുന്ന മൊത്തം ഇ-സേവനങ്ങളുടെ എണ്ണം 21 ആയി ഉയർന്നു. സേവനങ്ങൾ ലളിതമാക്കാനും ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാനും ലക്ഷ്യമിട്ടാണ് ഈ ഘട്ടത്തിലുള്ള ഡിജിറ്റലൈസേഷൻ.
കണ്ടിന്യൂവസ് സിനോപ്സിസ് റെക്കോർഡ് (CSR)
​സർട്ടിഫിക്കറ്റ് ഓഫ് സ്‌പെസിഫിക്കേഷൻ അമൻഡ്‌മെന്റ്
​ഷിപ്പ് ഡിലീഷൻ
​ട്രാൻസ്ഫർ ഓഫ് ഓണർഷിപ്പ്
​സർട്ടിഫിക്കറ്റ് ഓഫ് നോൺ-എൻകംബറൻസ്
​നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾക്ക് പകരമുള്ളവ (Lost Replacement)
​മോർട്ട്ഗേജ് റിക്വസ്റ്റ്
​മോർട്ട്ഗേജ് റിലീസ്
​സേഫ്റ്റി ഇൻഷുറൻസ് ഫോർ ഓയിൽ പൊല്യൂഷൻ ഡാമേജ് റിക്വസ്റ്റ്
​'ടു ഹൂം ഇറ്റ് മേ കൺസേൺ' സർട്ടിഫിക്കറ്റ്
​സീ പ്രൊട്ടസ്റ്റ് സർവീസ്എന്നിവയാണ് 
പുതായി ഉൾപ്പെടുത്തിയ ഇ-സേവനങ്ങൾ.ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനും സംയോജിതവും കാര്യക്ഷമവുമായ സർക്കാർ സേവന ശൃംഖല ഉറപ്പാക്കാനുമാണ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് ഷിപ്പ് രജിസ്ട്രി ആാൻഡ് സീഫെയറർ അഫയേഴ്‌സ് ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് മൊഹ്‌സിൻ അൽ ഹാജരി പറഞ്ഞു.
​പോർട്ടൽ വഴി ലോകത്തെവിടെ നിന്നും ഏതു സമയത്തും ഇനി ഈ സേവനങ്ങൾക്കായി അപേക്ഷിക്കാൻ സാധിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img