
ദോഹ: സമുദ്ര ഗതാഗത മേഖലയിലെ കൂടുതൽ സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റി ഖത്തർ ഗതാഗത മന്ത്രാലയം (MOT). വലിയ കപ്പലുകളുമായി ബന്ധപ്പെട്ടതും നാവികരുടെ ആവശ്യങ്ങൾക്കുള്ളതുമായ 11 പുതിയ ഇ-സേവനങ്ങളാണ് മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാക്കിയിരിക്കുന്നത്.
ഇതോടെ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ലഭ്യമാകുന്ന മൊത്തം ഇ-സേവനങ്ങളുടെ എണ്ണം 21 ആയി ഉയർന്നു. സേവനങ്ങൾ ലളിതമാക്കാനും ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാനും ലക്ഷ്യമിട്ടാണ് ഈ ഘട്ടത്തിലുള്ള ഡിജിറ്റലൈസേഷൻ.
കണ്ടിന്യൂവസ് സിനോപ്സിസ് റെക്കോർഡ് (CSR)
സർട്ടിഫിക്കറ്റ് ഓഫ് സ്പെസിഫിക്കേഷൻ അമൻഡ്മെന്റ്
ഷിപ്പ് ഡിലീഷൻ
ട്രാൻസ്ഫർ ഓഫ് ഓണർഷിപ്പ്
സർട്ടിഫിക്കറ്റ് ഓഫ് നോൺ-എൻകംബറൻസ്
നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾക്ക് പകരമുള്ളവ (Lost Replacement)
മോർട്ട്ഗേജ് റിക്വസ്റ്റ്
മോർട്ട്ഗേജ് റിലീസ്
സേഫ്റ്റി ഇൻഷുറൻസ് ഫോർ ഓയിൽ പൊല്യൂഷൻ ഡാമേജ് റിക്വസ്റ്റ്
'ടു ഹൂം ഇറ്റ് മേ കൺസേൺ' സർട്ടിഫിക്കറ്റ്
സീ പ്രൊട്ടസ്റ്റ് സർവീസ്എന്നിവയാണ്
പുതായി ഉൾപ്പെടുത്തിയ ഇ-സേവനങ്ങൾ.ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനും സംയോജിതവും കാര്യക്ഷമവുമായ സർക്കാർ സേവന ശൃംഖല ഉറപ്പാക്കാനുമാണ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് ഷിപ്പ് രജിസ്ട്രി ആാൻഡ് സീഫെയറർ അഫയേഴ്സ് ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് മൊഹ്സിൻ അൽ ഹാജരി പറഞ്ഞു.
പോർട്ടൽ വഴി ലോകത്തെവിടെ നിന്നും ഏതു സമയത്തും ഇനി ഈ സേവനങ്ങൾക്കായി അപേക്ഷിക്കാൻ സാധിക്കും.










