10:37am 19 April 2026
NEWS

ചൈനയിൽ ട്രെയിനിടിച്ച് 11 പേർ കൊല്ലപ്പെട്ടു

28/11/2025  06:30 AM IST
nila
 ചൈനയിൽ ട്രെയിനിടിച്ച് 11 പേർ കൊല്ലപ്പെട്ടു

ബെയ്ജിങ്: ചൈനയിലെ യുൻനാൻ പ്രവിശ്യയിലെ കുന്മിങിൽ നടന്ന ട്രെയിൻ പരീക്ഷണയോട്ട ദുരന്തത്തിൽ 11 റെയിൽവേ ജീവനക്കാർ കൊല്ലപ്പെട്ടു. ​ഗുരുതരമായി പരിക്കേറ്റ രണ്ട് തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഭൂചലന നിരീക്ഷണ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായി നടത്തിയ പരീക്ഷണയോട്ടമാണ് ദുരന്തത്തിൽ കലാശിച്ചത്. കുന്മിങ് നഗരത്തിനടുത്തുള്ള വളഞ്ഞ പാതയിൽ പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിൻ നിർമാണ തൊഴിലാളികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പാതയുടെ വളവ് കാരണം ട്രെയിൻ എത്തുന്നത് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

സംഭവത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്തുന്നതിനായി ഉയർന്ന തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുമെന്നും അധികാരികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img