08:11pm 04 September 2026
NEWS
105-ാമത് ക്നാനായ മലങ്കര പുനരൈക്യ വാർഷികം ഞായറാഴ്ച ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
04/07/2026  09:46 AM IST
NILA
105-ാമത് ക്നാനായ മലങ്കര പുനരൈക്യ വാർഷികം ഞായറാഴ്ച ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല  ഉദ്ഘാടനം ചെയ്യും

 

​ചെങ്ങന്നൂർ: നൂറ്റിയഞ്ചാമത് ക്നാനായ മലങ്കര പുനരൈക്യ വാർഷികാഘോഷങ്ങൾ ഞായറാഴ്ച
 കല്ലിശേരി സെൻ്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്കാ മെത്രാസന ദേവാലയത്തിൽ ഭക്ത്യഘോഷപൂർവം നടക്കും.
​രാവിലെ 9.30-ന്  വിശുദ്ധ കുർബാനയോടെയാണ് പുനരൈക്യ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് നടക്കുന്ന പൊതുസമ്മേളനo ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം  അധ്യക്ഷത വഹിക്കും.
​കോട്ടയം അതിരൂപതാ സഹായ മെത്രാൻ ജോസഫ് പണ്ടാശേരിൽ അനുഗ്രഹ പ്രഭാഷണം നടത്തും. മാർ ജോസഫ് പണ്ടാശേരിൽ കാരുണ്യ ഫണ്ടിൻ്റെ ഉദ്ഘാടനവും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും അദ്ദേഹം നിർവഹിക്കും.
​മലങ്കര ഫൊറോന വികാരി ഫാ. റെന്നി കട്ടേൽ, കെസിസി മലങ്കര ഫൊറോനാ പ്രസിഡൻ്റ് സാബു പാറാനിക്കൽ, കെഡിഡബ്ല്യുഎ മലങ്കര ഫൊറോന പ്രസിഡൻ്റ് ജെസി ലൂക്കോസ് ചെറുപറമ്പിൽ, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം സജി വെള്ളവന്താനം, പ്രോഗ്രാം കോർഡിനേറ്റർ സൽവി തയ്യിൽ തുടങ്ങിയവർ പ്രസംഗിക്കും.
​കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ക്നാനായ മലങ്കര കത്തോലിക്കാ വിശ്വാസികൾ പുനരൈക്യ വാർഷികത്തിൽ പങ്കുചേരുമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം സജി വെള്ളവന്താനം, പ്രോഗ്രാം കോർഡിനേറ്റർ സൽവി തയ്യിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ
അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.